World

‘ചൈനാടൗൺ’ തിരക്കഥാകൃത്ത് റോബർട്ട് ടൗൺ അന്തരിച്ചു

ന്യൂ​യോ​ർ​ക്: ലോ​ക ക്ലാ​സി​ക് സി​നി​മ​ക​ളി​ലൊ​ന്നാ​യ ‘ചൈ​നാ​ടൗ​ണി’​ന്റെ തി​ര​ക്ക​ഥാ​കൃ​ത്തും ഓ​സ്ക​ർ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ റോ​ബ​ർ​ട്ട് ടൗ​ൺ (89) അ​ന്ത​രി​ച്ചു. ലോ​സ് ആ​ഞ്ജ​ൽ​സി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മാ​നു​ഷി​ക വി​കാ​ര​ങ്ങ​ളു​ടെ തീ​വ്ര​ത​ല​ങ്ങ​ള്‍ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ക​ഥാ​സ​ന്ദ​ര്‍ഭ​ങ്ങ​ളി​ലൂ​ടെ​യും സൃ​ഷ്ടി​ക്കാ​ന്‍ റോ​ബ​ർ​ട്ട് ടൗ​ണി​ന് ക​ഴി​ഞ്ഞു. നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​ക​ൾ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി. ഷാം​പൂ, ദ ​ലാ​സ്റ്റ് ഡീ​റ്റെ​യ്ൽ, ഗ്രേ ​സ്ട്രോ​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ശ്ര​ദ്ധേ​യ തി​ര​ക്ക​ഥ​ക​ൾ.

വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​നി​ടെ 1974ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ചൈ​നാ​ടൗ​ൺ’, ഹോ​ളി​വു​ഡ് തി​ര​ക്ക​ഥാ രീ​തി​യെ​പ്പോ​ലും മാ​റ്റി​യ ശ്ര​ദ്ധേ​യ ച​ല​ച്ചി​ത്ര​മാ​ണ്. ദി ​മാ​ന്‍ ഫ്രം ​അ​ങ്കി​ള്‍, ദ ​ലോ​യ്ഡ് ബ്രി​ഡ്ജ​സ് ഷോ ​എ​ന്നീ ടെ​ലി​വി​ഷ​ന്‍ ഷോ​ക​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. 1997-ൽ റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്ക അദ്ദേഹത്തെ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് നൽകി ആദരിച്ചു.