Celebrities

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് മദ്യപാനം നിര്‍ത്തിയതെങ്ങനെയെന്ന് അറിയാമോ?-Superstar Rajinikanth talks about how he stopped drinking

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. അദ്ദേഹം അതില്‍ തന്റെ പഴയകാല ജീവിതത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം മദ്യപാനം എങ്ങനെ നിര്‍ത്തി എന്നുള്ള ഒരു വീഡിയോ ക്ലിപ്പ് ആണ് ഇ്‌പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഒരു സിനിമ ഷൂട്ടിങ്ങിനിടയില്‍ നടന്ന സംഭവത്തെ പറ്റിയാണ് അദ്ദേഹം വിവരിക്കുന്നത്. സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന ഒരു സംഭവം അദ്ദേഹം പറയുകയും അതിനുശേഷം താന്‍ ഇതുവരെ മദ്യപിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. തമിഴിലെ പ്രശസ്ത സംവിധായകന്‍ കെ ബാലചന്ദറുമായുളള സംഭാഷണത്തെക്കുറിച്ചാണ് രജനികാന്ത് വീഡിയോയില്‍ പറയുന്നത്.

‘എട്ടുമണിക്ക് സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പാക്കപ്പ് പറഞ്ഞു. അത് കേട്ട് ഞാന്‍ എന്റെ റൂമിലേക്ക് പോയി. കുളിച്ചതിനുശേഷം ഞാന്‍ അല്‍പ്പം ഒന്ന് മദ്യപിച്ചു. അപ്പോഴേക്കും ഒരാള്‍ വന്നു പറഞ്ഞു സാര്‍ വിളിക്കുന്നു ഉടനെ വരണം ഒരു ഷോട്ട് എടുക്കാന്‍ മിസ്സായെന്ന്. അത് അറിയാതെയാണ് പാക്കപ്പ് പറഞ്ഞതെന്ന്. അത്‌കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഞാന്‍ വേഗം കുളിച്ചു പല്ലു തേച്ചു സ്‌പ്രേ എല്ലാം അടിച്ചു മേക്കപ്പിട്ട് അവിടെ ചെന്നിരുന്നു. സാറിന്റെ അടുത്ത് ചെല്ലാതിരിക്കാന്‍ ഞാന്‍ മാക്‌സിമം ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന് കാര്യം മനസ്സിലായി. അപ്പോള്‍ അദ്ദേഹം എന്നോട് നാഗേഷിനെ അറിയാമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അറിയാം എന്ന്. എങ്ങനെയുള്ള ആര്‍ട്ടിസ്റ്റ് ആണെന്ന് അറിയാമോ നാഗേഷ് എന്ന് ചോദിച്ചു. അവന്റെ മുന്നില്‍ നീ ഒന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതം മദ്യപിച്ച് വേസ്റ്റ് ആക്കി കളഞ്ഞതാണ് അവനെന്നും അദ്ദേഹം പറഞ്ഞു. ഇനി നീ മദ്യപിച്ച് ഷൂട്ടിംഗ് സെറ്റില്‍ വന്നു എന്ന് ഞാന്‍ അറിഞ്ഞാല്‍ നിന്നെ ഞാന്‍ ചെരുപ്പെടുത്ത് അടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഞാന്‍ മദ്യപാനം നിര്‍ത്തിയതാണ്. ഷൂട്ടിംഗ് ജമ്മുവിലോ കാശ്മീരിലോ ഏത് തണുപ്പുള്ള സ്ഥലത്താണെങ്കിലും ഞാന്‍ പിന്നെ മദ്യപിച്ചിട്ടില്ല’, രജനീകാന്ത് പറഞ്ഞു.

1960 കളില്‍ തമിഴ് സിനിമകളിലെ ഹാസ്യ വേഷങ്ങളിലൂടെയാണ് നാഗേഷ് തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ധാരാപുരത്താണ് അദ്ദേഹം അഭിനയിച്ച ആദ്യ സിനിമ.1958 മുതല്‍ 2008 വരെ 1000 – ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യനടന്‍ , പ്രധാന വേഷങ്ങള്‍ , സഹനടന്‍ , പ്രതിനായകന്‍ എന്നീ നിലകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ഹുകും, കൂലി, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ ജ്ഞാനവേല്‍ എന്നീ ചിത്രങ്ങളാണ് രജനീകാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.