Ernakulam

കുണ്ടന്നൂര്‍ പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, രക്ഷകരായി കുടിവെള്ള ടാങ്കർ ജീവനക്കാർ

കാറിന്റെ മുന്‍വശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിര്‍ത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു

മരട് : തേവര കുണ്ടന്നൂര്‍ പാലത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. നെട്ടൂരിലെ വാട്ടര്‍ അതോറിറ്റി ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ ജോമോനും (46) അമ്മയുമായിരുന്നു കാറിലുണ്ടായിരുന്നത്. പള്ളുരുത്തിയില്‍നിന്നു നെട്ടൂരിലേക്ക് വരുന്നതിനിടെ തേവര പാലത്തിന് മുകളില്‍ വെച്ച് ബുധനാഴ്ച രാത്രി 8.45-നായിരുന്നു സംഭവം.

കാറിന്റെ മുന്‍വശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി. ഉടന്‍ കാറിന് തീ പിടിച്ചെങ്കിലും അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ ലോറി നിര്‍ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന് അതില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി വാഹനത്തിന്റെ ബാറ്ററി ബന്ധം വിച്ഛേദിച്ചു. പിന്നീട് വാഹനം പാലത്തില്‍ നിന്നു നീക്കം ചെയ്തു.

Tags: CAR FIRE

Latest News