Movie News

‘ഓ ജസ്റ്റ് മിസ്സ്’; ‘മരണ മാസ്’ന്റെ പൂജയ്ക്കിടയില്‍ ടൊവിനോയ്ക്ക് പറ്റിയ അബന്ധം എന്താണെന്നറിയെണ്ടേ?-Marana Mass movie pooja video goes viral

മലയാളികളുടെ പ്രിയതാരങ്ങളായ ബേസില്‍ ജോസഫിന്റെയും ടൊവിനോ തോമസിനെയും നര്‍മ്മം നിറഞ്ഞ നിമിഷങ്ങള്‍ പല സമയത്തും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലുളള ഒരു വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മലയാളത്തിലെ വരാനിരിക്കുന്ന പുതിയ ഹാസ്യ സിനിമയായ മരണമാസ് എന്ന സിനിമയുടെ പൂജ ചടങ്ങിനെത്തിയ താരങ്ങളുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി പോകുന്നത്.

പൂജയുടെ ചടങ്ങിനായി എത്തിയ ടൊവിനോയെയും കുടുംബത്തെയും ബേസിലിനെയും വീഡിയോയില്‍ കാണാം. ഇരുവരും പൂജ ചടങ്ങില്‍ നില്‍ക്കുമ്പോള്‍ പൂജ കഴിഞ്ഞതിനുശേഷം ആരതി തിരുമേനി എല്ലാവരുടെയും നേരെ നീട്ടുന്നതായും, എല്ലാവരും തൊട്ട് തൊഴുന്നതായും കാണാം. എന്നാല്‍ ഇതില്‍ കോമഡി ഇതൊന്നുമല്ല. ടൊവിനോ തൊഴാനായി കൈനീട്ടുമ്പോള്‍ തിരുമേനി അറിയാതെ കൈ മാറ്റുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇത് വലിയൊരു കൂട്ടച്ചിരിക്കവിടെ കാരണമാകുന്നു. വീഡിയോയില്‍ ബേസിലും ടൊവിനോയുടെ കുടുംബവും ടോവിനോയുടെ മകളും ഉള്‍പ്പെടെ എല്ലാവരും ചിരിക്കുന്നതായി കാണാം. ടൊവിനോയുടെ മുഖത്ത് ഒരു ചമ്മലും കൂടെ കാണാം. എന്തായാലും വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം ആയിരിക്കുകയാണ്.

ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫിനെ നായകനാക്കി ഒരുങ്ങുന്ന മലയാളം ഹാസ്യ ചിത്രമാണ് മരണ മാസ്സ്. സുരേഷ് കൃഷണ ചിത്രത്തില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നു. പുതുമുഖ നടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. സംവിധായകന്‍ ശിവപ്രസാദും റോമാഞ്ചം ഫെയിം നടന്‍ സിജു സണ്ണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസുമായി സഹകരിച്ച് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നീരജ് രേവിയും എഡിറ്റിംഗ് ചമന്‍ ചാക്കോയും നിര്‍വ്വഹിക്കുന്നു. ജയ് ഉണ്ണിത്താന്റെ രചനകളാല്‍ മരണ മാസ് അതിന്റെ സംഗീത വൈഭവം നല്‍കുന്നു. ‘മരണ മാസ്’ 2024 ഓഗസ്റ്റില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.