Thiruvananthapuram

വിചാരണ നേരിടണം ; ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തള്ളി ഹൈക്കോടതി. പോലീസിന്റെയും ആശുപത്രി അധികൃതരുടെയും വീഴ്ചയാണ് ഡോ. വന്ദനയുടെ മരണത്തിന് കാരണമായതെന്നും അതിനാൽ തനിക്കെതിരേ കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല.

കൊലപാതകക്കുറ്റം ചുമത്താനാകില്ലെന്നും അതിനാൽ കേസിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് നൽകിയ വിടുതൽ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി മുൻപ് തള്ളിയിരുന്നു. ഇതിനെതിരെ സന്ദീപ് ഹൈക്കോടതിയിൽ സമർപ്പിച്ച റിവിഷൻ ഹർജിയാണ് ഇപ്പോൾ തള്ളിയത്.

Latest News