കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ ഹാള്‍ ടിക്കറ്റ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ ഔദ്യോഗിക വെബ് സൈറ്റായ ctet.nic.in. ല്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം.
നേരത്തെ പരീക്ഷയുടെ എക്സാം സിറ്റി സ്ലിപ്പും സിബിഎസ്ഇ പ്രസിദ്ധീകരിച്ചിരുന്നു.പരീക്ഷ നടക്കുന്ന നഗരം, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് എക്സാം സിറ്റി സ്ലിപ്പില്‍ ഉള്‍പ്പെടുന്നത്. പരീക്ഷാ ഹാളില്‍ പ്രവേശിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് കൈവശം വയ്ക്കണം.
ജൂലൈ 7ന് ആണ് പരീക്ഷ. 136 നഗരങ്ങളിലും ഇരുപത് ഭാഷകളിലുമായാണ് പരീക്ഷ നടക്കുക. കഴിഞ്ഞ തവണ ജനുവരി 21ന് 3,418 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.