മമ്മൂക്ക ചില ഷോട്ട് എടുക്കുന്നതിന് മുമ്പ് സ്വന്തം കവിൾ പിടിച്ച് തിരിക്കുമെന്ന് ഷൈൻ ടോം ചാക്കോ. ഇന്ത്യൻ എക്സ്പ്രസ്സിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. മമ്മൂക്കയെ കുറിച്ചും ലാലേട്ടനെ കുറിച്ചും ഫഹദിനെക്കുറിച്ചും എല്ലാം തൻറെ നിരീക്ഷണങ്ങൾ ഷൈൻ പറയുന്നു. കവിൾ പിടിച്ച് തിരിക്കുന്നതിനാൽ ആണ് ചില ഷോട്ടുകളിൽ കവിൾ ചുവന്ന് ഇരിക്കുന്നതെന്നും ഷൈൻ വെളിപ്പെടുത്തി.
ക്ലോസ് എടുക്കുമ്പോൾ മുഖം തുടുത്തിരിക്കും. അങ്ങനെ പല ടെക്നിക്കുകളും പുള്ളിക്കുണ്ട്. പുള്ളി കുറച്ച് കൂടെ ബ്യൂട്ടി കോൺഷ്യസ് ആണല്ലോ. എപ്പോഴും സിനിമയിൽ ആളുകൾ ബ്യൂട്ടിഫിക്കേഷന് ശ്രദ്ധിക്കുന്നുണ്ട്.
കാരണം അവർ ക്യാരക്ടർ ആവാൻ ശ്രമിക്കുന്നതിനേക്കാൾ ഭംഗിയിലിരിക്കണം എന്ന സങ്കൽപ്പം ഉണ്ടായിരുന്നു എന്നാണ് ഷെെൻ ടോം ചാക്കോ പറഞ്ഞത്. പുഷ്പയ്ക്കും മാമന്നനും ശേഷം ഫഹദ് തെന്നിന്ത്യയിലാകെ ആരാധകരുള്ള നടനായി മാറി കഴിഞ്ഞു.
ഫഹദ് ഫാസിലിനെക്കുറിച്ചും ഷൈൻ പറയുന്നുണ്ട്. ഫഹദ് വന്നപ്പോൾ ഫഹദ് ഫഹദിനെ പോലെ തന്നെ പെർഫോം ചെയ്യുന്നെന്ന് നമുക്ക് തോന്നി. മികച്ചതല്ല പക്ഷെ ഒരാൾ അയാളെ പോലെ തന്നെ പെർഫോം ചെയ്യുന്നു.
അതിന് മുമ്പ് വന്ന ആക്ടേർസിൽ മമ്മൂക്കയേയും മോഹൻലാലിനേയുമാണ് കണ്ടത്. ഫഹദ് വന്നപ്പോഴാണ് പുതിയൊരു ആക്ടറുണ്ടായത്. സ്റ്റാർസും നായകൻമാരും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒരു ആക്ടറുണ്ടായത് ഫഹദ് വന്ന ശേഷമാണ്. ഫഹദിന് മോഹൻലാലിനെ പോലെ എല്ലാ കഥാപാത്രങ്ങളും ചെയ്യാൻ പറ്റില്ല. ഡാൻസും പരിപാടികളും കുറച്ച് ബുദ്ധിമുട്ടാണ്. ഇന്റൻസും ത്രില്ലറുമായതെ പുള്ളി പിടിക്കൂ. ഹ്യമൂർ ഈസിയാവുന്നില്ല.
മമ്മൂക്കയ്ക്കും പരിമിതികൾ ഉണ്ടായിരുന്നു. പിന്നെ മികച്ചതായിട്ട് ആരെയും പറയില്ല. നമ്മൾക്ക് കുറച്ച് അസൂയയൊക്കെ ഉണ്ടല്ലോ. ചില ടെക്നിക്കുകൾ അറിഞ്ഞാൽ അവർ നല്ല നടനായി ആൾക്കാർക്ക് മുന്നിൽ തോന്നും. അല്ലെങ്കിൽ ഇതെല്ലാം അഭിനയത്തിന്റെ പ്രശ്നങ്ങളായി തോന്നും. എഴുന്നേൽക്കുമ്പോൾ ആ സ്പീഡിൽ വേരിയേഷൻ വന്നാൽ തന്നെ എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് തോന്നും.
മമ്മൂക്കയും മോഹൻലാലും ഈ ടെക്നിക്ക് നന്നായി മനസിലാക്കുകയും കറക്ടായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. മികച്ച നടൻമാരെന്ന് ആൾക്കാരെ ബോധിപ്പിക്കുകയും ചെയ്തു. അല്ലാതെ പെർഫോം ചെയ്തിട്ട് കാര്യമില്ല. ക്ലോസ് ഷോട്ടിൽ മമ്മൂക്കയുടെ കണ്ണിൽ വെള്ളം വന്നാൽ തന്നെ നമ്മുടെ കണ്ണ് നിറയും. പക്ഷെ വൈഡ് ഷോട്ടിൽ കുറച്ച് കൂടെ ബോഡി എടുത്തിട്ട് ചെയ്യണം. അതൊക്കെ നമുക്ക് മനസിലാകുന്നത് പെർഫോം ചെയ്യുമ്പോഴാണ്.
content highlight: Revealed-the-techniques-used-by-actor-mammootty