Fact Check

നീറ്റ് പേപ്പര്‍ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ മുസ്ലീങ്ങളോ? സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെയും പോസ്റ്റിന്റെയും സത്യാവസ്ഥ അറിയാം-Post on social media that Muslims are the only beneficiaries of NEET paper leak

അനുദിനം വെറുപ്പിന്റെ രാഷ്ട്രീയം കുത്തിക്കയറ്റി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ പ്രധാനയിടമായി സോഷ്യല്‍ മീഡിയ മാറിയെന്നതില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ട്രോളുകള്‍ക്കപ്പുറം മതങ്ങളെ കളിയാക്കികൊണ്ടുള്ള പോസ്റ്റുകളും നിരവധിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വ്യാജമായി നിര്‍മ്മിക്കപ്പെടുന്ന ഇത്തംര പോസ്റ്റുകള്‍ക്കോ വീഡിയോകള്‍ക്കെതിരയോ യാതൊരു നടപടകളും അധികൃതര്‍ എടുക്കുന്നില്ലെന്നാണ് സാരം. പറഞ്ഞു വരുന്നത് നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പേപ്പര്‍ ചോര്‍ച്ച കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഒരാളെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തിരുന്നു. ആ ചോര്‍ച്ചയുടെ ഗുണഭോക്താക്കള്‍ പ്രാഥമികമായി മുസ്ലീങ്ങളാണെന്ന് അവകാശപ്പെട്ട് വലിയ രീതിയില്‍ വര്‍ഗീയവത്കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ പലരും ശ്രമങ്ങള്‍ നടത്തുന്നു. ഒരു ഫേസ്ബുക്ക് ഉപയോക്താവ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും അവരുടെ സ്‌കോറുകളും ഉള്‍ക്കൊള്ളുന്ന ഒരു പത്ര പരസ്യത്തിന്റെ ഫോട്ടോ പങ്കിട്ടു , കൂടാതെ എഴുതി: ‘മുകളിലുള്ള ഫോട്ടോകള്‍ നീറ്റ് എന്‍ട്രന്‍സ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗുണഭോക്താക്കളാണ്, നോക്കൂ, ഏത് മതത്തില്‍ പെട്ടവരാണെന്ന് ഊഹിക്കുക? എല്ലാ മുസ്ലീങ്ങളും മാത്രം .’ ഇതിന്റെ സത്യാവസ്ഥയെന്ത് ഒന്നു പരിശോധിക്കാം,

ഈ ഫോട്ടോ കേരളത്തിലെ കോട്ടയ്ക്കലിലുള്ള ഒരു കോച്ചിംഗ് സെന്ററിന്റെ പരസ്യമാണ്, അവരില്‍ പലരും നീറ്റില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളും നീറ്റ് പേപ്പര്‍ ചോര്‍ച്ചയും തമ്മില്‍ ഇതുവരെ വ്യക്തമായ ബന്ധമൊന്നുമില്ല. ഇവര്‍ കോട്ടക്കലിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് പഠിച്ചെന്നതിലുപരി വേറെയൊരു വസ്തുതയുമില്ല. കേരളത്തിന്‍ നീറ്റ് പരീക്ഷ എഴുതിയ ബാക്കിയുള്ളവരെ പോലെ തന്നെയാണ് ഇവരും പരീക്ഷ എഴുതിയിരിക്കുന്നത്. അല്ലാതെ വ്യാജ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു പോലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ഇവര്‍ക്ക യാതൊരു ബന്ധവുമില്ല.

ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഈ ചിത്രം ഒരു മലയാളം ദിനപത്രത്തില്‍ നിന്നുള്ളതാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ സമാനമായ തലക്കെട്ടുള്ള ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഞങ്ങള്‍ അതേ തീയതിയിലെ മാതൃഭൂമിയുടെ ഇ-പേപ്പര്‍ പരിശോധിച്ചപ്പോള്‍ മുഴുവന്‍ പരസ്യവും കണ്ടെത്തി. ‘കോട്ടക്കല്‍ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നീറ്റ് ഫലം 2024’ എന്ന തലക്കെട്ടും പരീക്ഷകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംഘത്തില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, മറ്റ് സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ കോട്ടക്കലിലെ യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതരുമായി ബന്ധപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അവര്‍ പറഞ്ഞു. ‘മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരസ്യമാണ് വൈറലായ ചിത്രം. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ ഞങ്ങളുടെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെയാണ് പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവരില്‍ വിവിധ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. കോട്ടക്കലില്‍ മുസ്ലീം ഭൂരിപക്ഷമുണ്ട്, അതിനാല്‍ ഇവിടെയുള്ള വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുസ്ലിംകളാണെന്ന പ്രചാരണം നിര്‍ഭാഗ്യകരമാണ്,’ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പല്‍ പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും യൂണിവേഴ്‌സല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു. നമ്മുടെ അന്വേഷണത്തില്‍ നിന്നും ഇത് കേരളത്തില്‍ നിന്നുള്ള നീറ്റ് പരീക്ഷയുടെ ചോര്‍ച്ചയുമായി ബന്ധപ്പെടുത്തിയ പോസ്റ്റ് പൂര്‍ണമായും വ്യാജമാണ്. ഒരു സമുദായത്തെ കരിവാരി തേയ്ക്കാന്‍ മനപൂര്‍വ്വം സൃഷ്ടിച്ച പോസ്റ്റാണിതെന്ന് വ്യക്തമായിട്ടുണ്ട്.

Latest News