തിരുവനന്തപുരം : ഇന്നു മുതൽ 9 വരെ തുടർച്ചയായ ദിവസങ്ങളിൽ റേഷൻ കടകൾ അടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് ഇന്ന് കടകൾ തുറക്കില്ല. നാളെ ഞായറായതിനാൽ അവധി. 8നും 9നും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാൽ കടകൾ അടച്ചിടും.
സ്റ്റോക്ക് തിട്ടപ്പെടുത്തേണ്ടതിനാലാണ് ഇന്ന് കട അടഞ്ഞു കിടക്കുക. നാളെ ഞായറായതിനാൽ അവധി. എട്ടിനും ഒൻപതിനും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാൽ റേഷൻ കടകൾ തുറക്കില്ല.
റേഷൻ വ്യാപാരികളുടെ വേതന പ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യാനായി മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, ജി ആർ അനിൽ എന്നിവർ വിളിച്ചു ചേർത്ത ചർച്ച പരാജയമായിരുന്നു, ഇതിന് പിന്നാലെയാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. റേഷൻ വ്യാപാരികളുടെ വേതന പരിഷ്കരണം നടപ്പിലാക്കുക, മുടങ്ങി കിടക്കുന്ന പെൻഷൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.