അംശദായ കുടിശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായത് പുനസ്ഥാപിക്കാന്‍ അവസരം.സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ 2022 മാര്‍ച്ച് മുതല്‍ ഇത്തരത്തില്‍ അംഗത്വം റദ്ദായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്ന മാസം വരെയുള്ള അംശദായ കുടിശിക പിഴ സഹിതം ഒടുക്കി അംഗത്വം പുതുക്കാവുന്നതാണ്.
*അദാലത്ത് വഴി അംഗത്വം പുതുക്കാനുള്ള അവസരം ഇതു വരെ വിനിയോഗിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ ഒരവസരം കൂടി നല്‍കുന്നത്. **ഈ മാസം (2024 ജൂലൈ) 10 മുതല്‍ 2024 ഓഗസ്റ്റ് 10 വരെ ഒരു മാസത്തേക്കാണ് അവസരം* നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്സ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസുമായി നേരിട്ടോ *0471 2325552, 83330010851* എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
സി.എഫ്.ദിലീപ്കുമാര്
പബ്ലിസിറ്റി ഓഫീസര്‍
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്