തിരുമല പോസ്റ്റോഫീസിനു കീഴില്‍ മഹിളാപ്രധാന്‍ എജന്റായിരുന്ന ശ്രീമതി. മിനി. ഐ.റ്റി. (സി.എ. നം. 8/MPA/TVM/03 , റ്റി.സി. 8/658, ശിവം, വയക്കോണം ലെയിന്‍, തിരുമല, തിരുവനന്തപുരം) യുടെ ഏജന്‍സി സസ്പെന്‍ഡ് ചെയ്തതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മിനി. ഐ.റ്റി.യുടെ ഏജന്‍സി പ്രവര്‍ത്തനം തൃപ്തികരമല്ലാത്തതിനാലും, നിക്ഷേപകരില്‍ നിന്നും പോസ്റ്റോഫീസില്‍ ഒടുക്കാനായി കൈപ്പറ്റിയ തുകകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഒടുക്കാതെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിനാലും, ടിയാരിയുടെ ഏജന്‍സി ജൂണ്‍ 25 മുതല്‍ സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തറവിറക്കിയിട്ടുണ്ട്. ഈ ഏജന്റുമായി ബന്ധപ്പെട്ട് തിരുമല പോസ്റ്റോഫീസില്‍ ആര്.ഡി നിക്ഷേപം നടത്തി വരുന്ന നിക്ഷേപകര്‍ ഇനിമുതല്‍ ഈ വ്യക്തിയുമായി യാതൊരുവിധ പണമിടപാടും നടത്താന്‍ പാടില്ലായെന്നും ആര്.ഡി നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.
CONTENT HIGHLIGHTS;Mahila Pradhan Agent suspended