തൃശൂര്‍ : എരുമപ്പെട്ടിയില്‍ പതിമൂന്നുകാരിയെ കാണാതായതായി പരാതി. വേലൂര്‍ സ്വദേശിനി സുനിതയുടെ മകള്‍ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി.ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പെണ്‍കുട്ടിയെ കാണാതായത്.
രാത്രിയും വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, തൃശൂരിൽ കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയ ശേഷം കാണാതായ തമിഴ്നാട് നീലഗിരി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോനൂർ ബോയ്സ് കമ്പനിയിലെ സുരേഷിന്റെ മകൻ അമൻ കുമാറി(21)ന്റെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ വലപ്പാട് ബീച്ചിൽ കരയ്ക്കടിഞ്ഞത്.
തളിക്കുളം തമ്പാൻകടവ് അറപ്പതോടിന് സമീപമാണ് ഊട്ടിയിൽ നിന്ന് എത്തിയ ഏഴംഗ സംഘം കടലിൽ കുളിക്കാനിറങ്ങിയത്. ശനിയാഴ്ച 2.15-ഓടെയായിരുന്നു സംഭവം.