കായംകുളം: ആലപ്പുഴ പുല്ലുകുളങ്ങരയിൽ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി തൂങ്ങി മരിച്ചു. കരിപ്പോലിൽ തങ്കച്ചൻ – സിന്ധു ദമ്പതികളുടെ മകൻ ആദിത്യനാണ് (12) മരിച്ചത്.
ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആദിത്യൻ പുല്ലു കുളങ്ങര എൻ ആർ പി എം എച്ച് എസ്. എസ് ലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.