റായ്പൂര്‍: ഛത്തീസ്ഗഡില്‍ സ്ഫോടക വസ്തുക്കളുമായി അഞ്ച് മാവോയിസ്റ്റുകള്‍ പിടിയില്‍. ഹെമ്ലാ പാല(35), ഹെമ്ലാ ഹുങ്ങാ(35), സോഡി ദേവ (25), നുപ്പോ(20), കുഞ്ചം മാസ(28) എന്നിവരാണ് അറസ്റ്റിലായത്.
സുഖ്മ ജില്ലയിലാണ് സംഭവം. പോലീസിന്റെയും സുരക്ഷാ സേനയുടെയും സംയുക്ത നീക്കത്തിലാണ് മാവോയിസ്റ്റുകള്‍ പിടിയിലാകുന്നത്.
രണ്ട് ബാരല്‍ ഗ്രനേഡ് ലോഞ്ചര്‍ ഷെല്ലുകളും ടിഫിന്‍ ബോംബ്, സ്ഫോടക വസ്തുക്കള്‍ എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു. മവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന സൂചനകളെത്തുടര്‍ന്ന് സിംഗാവാരം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലാകുന്നത്.