അഡോൾഫ് ഹിറ്റ്ലർ സമീപകാല ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരഭരണാധികാരി . അറുപതു ലക്ഷത്തോളം ജൂതരുടെയും ലക്ഷക്കണക്കിന് അല്ലാത്തവരുടെയും പടുമരണത്തിനു കാരണക്കാരനായ വർത്തമാന കാല രാഷ്ട്രീയതിന്മയുടെ’ ആൾരൂപം. ഹിറ്റ്ലറുടെ ജീവിതത്തിൽ അതിനിർണായകമായ സ്വാധീനം ചെലുത്തിയ ഒരു യുദ്ധമായിരുന്നു ഒന്നാം ലോകമഹായുദ്ധം. അതുവരെ ലക്കുംലഗാനുമില്ലാതെ പൊയ്ക്കൊണ്ടിരുന്ന ഹിറ്റ്ലറുടെ ജീവിതത്തിന് അത് ഒരു നിയോഗമേകി. 1914 -ലാണ് ഹിറ്റ്ലർ ജർമൻ പട്ടാളത്തിന്റെ ഭാഗമാകുന്നത്. ജർമ്മനിയും, ഓസ്ട്രിയ-ഹംഗറിയും ചേർന്നാണ് ഫ്രാൻസ്, ഇംഗ്ലണ്ട്, റഷ്യ എന്നിവർ ഒന്നിച്ച സഖ്യസേനയെ നേരിട്ടുകൊണ്ടിരുന്നത്. നേരിട്ടുള്ള കരയുദ്ധത്തിന് ചുരുക്കം അവസരങ്ങളിലേ ഹിറ്റ്ലർ പങ്കെടുത്തുള്ളൂ എങ്കിലും ആ ധീരത അംഗീകരിക്കപ്പെട്ടു.
1943–44 കാലഘട്ടത്തിൽ ജർമൻ നഗരങ്ങളിൽ സഖ്യസേന ആക്രമണങ്ങൾ നടത്തിയിരുന്നു. ശബ്ദത്തിന്റെ മൂന്നര ഇരട്ടി വേഗത്തിൽ പോകാൻ കെൽപുള്ളവ വി 2 മിസൈലുകൾ വന്നതിന്റെ ഉത്ഭവവും ഇങ്ങനെയാണ് . ലോകത്തെ ആദ്യ സൂപ്പർസോണിക് മിസൈലായ വി2 റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ബ്രിട്ടനിൽ നിന്നാണ് ഇപ്പൊൾ കണ്ടെത്തിയത്. 800 കിലോഗ്രാമോളം അവശിഷ്ടങ്ങൾ കണ്ടെത്തി. ലോകയുദ്ധകാലത്ത് നാത്സി ജർമനി ബ്രിട്ടനെതിരെ പ്രയോഗിച്ചതാണ് ഈ റോക്കറ്റ്. വി1, വി2 എന്നിങ്ങനെയുള്ള മിസൈലുകൾ നാത്സി പടക്കോപ്പുകളിൽ ഏറ്റവും ആധുനികം ആയതിനാൽ ആശ്ചര്യ ആയുധങ്ങൾ അഥവാ വണ്ടർ വെപ്പൺസ് എന്നായിരുന്നു ഹിറ്റ്ലർ അവയെ വിശേഷിപ്പിച്ചത് . “പ്രതികാര ആയുധം 2” അല്ലെങ്കിൽ എ-4 എന്നും വി-2 മിസൈൽ അറിയപ്പെടുന്നു, രണ്ടാം ലോക മഹായുദ്ധത്തിലെ ഈ ജർമ്മൻ ബാലിസ്റ്റിക് മിസൈലാണ്, ആധുനിക ബഹിരാകാശ റോക്കറ്റുകളുടെയും ദീർഘദൂര മിസൈലുകളുടെയും മുൻഗാമി.
യൂറോപ്പിലാകമാനം ഈ മിസൈലിനെപ്പറ്റി പേടി നിലനിന്നിരുന്നു . വെർണർ വോൺ ബ്രൗണിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ ശ്രമഫലമായി 1936 മുതൽ ജർമ്മനിയിൽ വികസിപ്പിച്ചെടുത്ത ഇത് 1942 ഒക്ടോബർ 3-ന് വിജയകരമായി വിക്ഷേപിച്ചു. ആദ്യ വി1 മിസൈൽ 1944 ജൂണിലാണ് ലണ്ടനിൽ പതിച്ചത്. ആദ്യ വി2 1944 സെപ്റ്റംബർ ഏഴിനും. തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഭാഗം ലക്ഷ്യത്തിലെത്തും മുൻപ് പൊട്ടിത്തെറിച്ചതാണെന്ന് വിദഗ്ധർ പറഞ്ഞു.1945ലായിരുന്നു ഇതു പ്രയോഗിക്കപ്പെട്ടത്. വേഗമില്ലായ്മ ആയിരുന്നു ഇതിന്റെ പ്രധാന പോരായ്മ . ഒരു ഫൈറ്റർ വിമാനത്തിന്റെ മാത്രം വേഗത്തിൽ പൊയ്ക്കൊണ്ടിരുന്ന വി1 മിസൈലുകളെ അടിച്ചു താഴെയിടാനുള്ള വിദ്യകൾ താമസിയാതെ ബ്രിട്ടിഷ് പൈലറ്റുമാർ സ്വായത്തമാക്കി.
ഈ ന്യൂനതകൾ മറികടക്കാനായാണ് നാത്സികൾ വി2 മിസൈൽ വികസിപ്പിച്ചത്. ശബ്ദാതിവേഗത്തിൽ (സൂപ്പർസോണിക്) പ്രവർത്തിക്കുന്ന ആദ്യ മിസൈലായിരുന്നു ഇത്. വളരെ ഉയരത്തിൽ പറന്ന ഇവ എത്തി, നിലംപതിച്ചു പൊട്ടിക്കഴിഞ്ഞാലേ ശബ്ദം കേൾക്കുകയുണ്ടായിരുന്നുള്ളൂ.വലിയ നാശങ്ങൾ വി2 മിസൈലുകൾ ബ്രിട്ടനിലുണ്ടാക്കി. V-2 ആക്രമണങ്ങളിൽ ഏകദേശം 5,000 പേർ മരിച്ചു,യുദ്ധാനന്തരം, യുണൈറ്റഡ് സ്റ്റേറ്റ്സും സോവിയറ്റ് യൂണിയനും വൻതോതിൽ V-2 മിസൈലുകകൾ പിടിച്ചെടുക്കുകയും അവരുടെ മിസൈൽ, ബഹിരാകാശ പര്യവേക്ഷണ പരിപാടികൾ വികസിപ്പിക്കുന്നതിലേക്ക് നയിച്ച ഗവേഷണങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്തു.വി-2 മിസൈലിനു 14 മീറ്റർ (47 അടി) നീളവും 12,700–13,200 കിലോഗ്രാം (28,000–29,000 പൗണ്ട്) വിക്ഷേപണ സമയത്ത് ഭാരവും ഉണ്ടായിരുന്നു . 10,000 തടവുകാരെങ്കിലും ഭൂഗർഭ ഫാക്ടറിയിൽ V-2 നിർമ്മാണത്തിൽ നിർബന്ധിത തൊഴിലാളികളായി ഉപയോഗിച്ചപ്പോൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.