ഭാഗം 8
മൂവരും കൂടെ അമ്പലത്തിലേക്ക് പുറപ്പെട്ടു.
അര മണിക്കൂർ കാണും അമ്പലത്തിലേക്ക് ഉള്ള യാത്ര.
ഓരോ നാട്ടു വർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കുക ആണ് അവർ.
ഹരിയുടെ ഇന്നലെ നടന്ന സംഭവങ്ങൾ ഒന്നും അവർ അറിഞ്ഞില്ല എന്ന് അവനു മനസിലായി.
ആരെങ്കിലും താമസിയാതെ പറഞ്ഞു എല്ലാവരും അറിയും എന്ന് അവനു ഉറപ്പ് ഉണ്ടായിരുന്നു.
ക്ഷേത്രത്തിൽ എത്തിയതും ശ്രീദേവിയും ജാനകി അമ്മയും കൂടെ വഴിപാട് കൗണ്ടറിലേക്ക് പോയി.
ഹരി കോവിലിന്റെ ഉള്ളിലേക്ക് കയറി.
അവൻ ദേവിയുടെ മുൻപിൽ നിൽക്കുക ആണ്. മിഴികൾ പൂട്ടി,,
ഒരു പാദസ്വര കൊഞ്ചൽ അടുത്ത് വരുന്നു..
അവന്റെ അടുത്ത് എത്തിയതും അത് നിന്നു.
ഹരി യുടെ ഹൃദയത്തിൽ എവിടെയോ ഒരു വേലിയേറ്റം… തനിക്ക് വേണ്ടപ്പെട്ട ആരോ ഒരാൾ വന്നത് പോലെ..
അവൻ മെല്ലെ കണ്ണു തുറന്നു.
മന്ദഹസിച്ചു നിൽക്കുന്ന ദേവി വിഗ്രഹത്തിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞു..
തിരുമേനി കോവിലിന്റെ അകത്തു നിന്നും ഇറങ്ങി വന്നു..
ഗൗരി….. ഇന്ന് എന്തെ വൈകിയോ…
തിരുമേനി ചോദിച്ചു..
“ലേശം….. അവൾ ചിലമ്പിച്ച സ്വരത്തിൽ മറുപടി കൊടുത്തു.
തീർത്ഥം സേവിക്കാനായി അവൻ കൈ നീട്ടിയതും നീണ്ടു മെലിഞ്ഞ നനുത്ത രോമങ്ങൾ ഉറങ്ങി കിടക്കുന്ന ഒരു കൈ അവന്റെ സമീപത്തായി നീണ്ടു വന്നു.
കുപ്പിവളകൾ കൊണ്ട് മുറിഞ്ഞത് പോലെ ഒരു മുറിവ് ആ കൈയിൽ അവൻ കണ്ടു..
ഒന്ന് ഞെട്ടി കൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി..
ഒരു നിമിഷം അവളും അവനെ നോക്കി..
ഗൗരി……. അവന്റെ ശബ്ദം നേർത്തു.
അവനെ കണ്ടതും അവളുടെ മിഴികൾ കോപത്താൽ ആളി കത്തി…
പെട്ടന്ന് തന്നെ ഗൗരി അവിടെ നിന്നും വെളിയിലേക്ക് ഇറങ്ങി പോയി.
“എന്റെ ദേവി.. ഇനിയും പരീക്ഷിച്ചു മതി ആയില്ലേ…. “അവൾ നിറകണ്ണുകളോടെ പുറത്തേക്ക് നടന്നു വന്നു.
ശ്രീദേവി യും ജാനകി അമ്മയും കൂടെ അവിടേക്ക് നടന്നു വരുക ആയിരുന്നു.
“നല്ല ഐശ്വര്യം ഉള്ള ഒരു പെൺകുട്ടി അല്ലെ ദേവി.. നമ്മുടെ ഹരികുട്ടന് ചേരും…”ജാനകി അമ്മ അടക്കം പറഞ്ഞപ്പോൾ ശ്രീദേവി യും നോക്കി അവളെ.
“എവിടെയോ പരിചയം പോലെ…”
“ഹേയ്… തോന്നുന്നതാവും അമ്മേ… വരൂ നമ്മൾക്ക് തൊഴാo…”
“മ്മ്….”
അമ്മയും ആയിട്ട് നടന്നു പോകുമ്പോൾ ദേവി ഒന്ന് തിരിഞ്ഞു നോക്കി..
സമൃദ്ധമായ മുടി അവൾക്ക് ഒരു ആവരണം തീർത്തു കിടക്കുക ആണ് എന്ന് അവർ ഓർത്തു.
അമ്പലത്തിൽ തൊഴുതു ഇറങ്ങി കഴിഞ്ഞും ഹരിയുടെ കണ്ണുകൾ അവളെ തിരഞ്ഞു.
എവിടെയോ ഒരു നഷ്ടബോധം പോലെ തോന്നി അവനു..
ഇന്നലെ അങ്ങനെ സംഭവിച്ചു പോയി…
ചെ… താൻ എന്തൊരു വൃത്തികെട്ടവൻ ആയി പോയി..
കുടിച്ച മദ്യത്തിന്റെ ആസക്തിയിൽ ഒരു പെണ്ണിന്റെ മാനം അപഹാരിക്കാൻ ശ്രമിച്ച താൻ എന്തൊരു നീചൻ ആയി പോയി എന്ന് അവൻ ഓർത്തു.
“എന്താ ഹരികുട്ടാ ഇത്രയും വലിയ ഒരു ആലോചന….”
കാർ ഓടിക്കുമ്പോളും അവൻ മുത്തശ്ശിയോടും അമ്മയോടും ഒന്നും സംസാരിച്ചില്ലായിരുന്നു.
അതുകൊണ്ട് ആണ് മുത്തശ്ശി അവനോട് അങ്ങനെ ചോദിച്ചത്.
“ഹേയ്.. ഒന്നും ഇല്ല മുത്തശ്ശി.. ഞാൻ ബിസിനസ് ന്റെ കുറച്ചു കാര്യങ്ങൾ ഓർക്കുക ആയിരുന്നു.”
. “മ്മ്….”
അവർ ഒന്ന് ഇരുത്തി മൂളി..
“ഹരിക്ക് കല്യാണം ആലോചിക്കാൻ സമയം ആയി ദേവി…”വയസ് 28കഴിഞ്ഞു…
30നു മുൻപ് നടക്കണം എന്ന് അല്ലെ ജാതകത്തിൽ.
“ഓഹ് ഈ ജാതകം ഒക്കെ… മുത്തശ്ശി ഒന്ന് നിർത്തു… ഞാൻ ഇങ്ങനെ സമാധാനം ആയിട്ട് അങ്ങ് പോയ്കോളാം…”
“ആഹ് പിന്നെ…. എന്ന് നീ അങ്ങ് പറഞ്ഞാൽ mathiyo ഹരി… ഞാൻ കഴിഞ്ഞ ദിവസം അച്ഛനോട് പറഞ്ഞു ഈ കാര്യം.. നമ്മുടെ നിലക്കും വിലക്കും ചേർന്ന ഒരു ബന്ധം ഒത്തു വന്നാൽ നടത്തം എന്ന് ആണ് അച്ഛൻ പറഞ്ഞത്..”
ശ്രീദേവി ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു.
പക്ഷെ ഹരിയുടെ മനസിൽ അവളുടെ പിടക്കുന്ന കണ്ണുകളും വിറയ്ക്കുന്ന അധരവും ആയിരുന്നു.
അവൾ കുപ്പി കൊണ്ട് അടിച്ച അടിയുടെ വേദന ഇപ്പോളും വിട്ട് മാറിയിട്ടില്ല.
ഭാഗ്യത്തിന് മുറിവ് ചെറുതായിരുന്നത് കൊണ്ട് വീട്ടിൽ എല്ലാവരോടും കളവ് പറഞ്ഞു രക്ഷപെട്ടു ഇരിക്കുക ആണ്.
കാന്താരി നിനക്കിട്ടു ഞാൻ വെച്ചിട്ടുണ്ട്… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
*******
നന്ദു അടുത്ത ദിവസവും ഗൗരിയെ കാണാൻ എത്തിയിരുന്നു.
“ഗൗരി….”
“മ്മ്.. എന്താടി…”
“ടി… നമ്മൾക്ക് രണ്ടാൾക്കും ബാങ്ക് കോച്ചിങ്ങിനു പോകാം കൊല്ലത്തു. അച്ഛൻ സമ്മതിച്ചു. ഞാൻ നിന്റെ അച്ഛനോടും അമ്മയോടും പറയാൻ കൂടി ആണ് വന്നത്.”..
നന്ദു പ്രതീക്ഷയോടെ അവളെ നോക്കി.
“ഞാൻ ഇല്ല നന്ദു…. “
“നീ ഇങ്ങനെ പറയാതെ ഗൗരി.. നിനക്ക് എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ട്. നീ എപ്പോളും പറയില്ലേ ഒരു ബാങ്ക് ജോലിക്കാരി ആവണം എന്ന്. സ്വന്തം കാലിൽ നിൽക്കണം.. അത് കഴിഞ്ഞു മതി കല്യാണം… എന്തെല്ലാം… എന്തെല്ലാം ആയിരുന്നു നിന്റെ മനസിൽ.. ഇപ്പോൾ നീ ഇങ്ങനെ പറഞ്ഞാലോ…”
“ഞാൻ പഠിക്കുന്നുണ്ട്…. പക്ഷെ ഞാൻ കൊല്ലത്തേക്ക് വരുന്നില്ല. നമ്മുടെ ടൗണിൽ ഉള്ള സെന്റർ ഇല്ലേ. അവിടെ പോയി പഠിക്കാൻ ആണ്…”
. “നീ ഇങ്ങനെ വാശി പിടിക്കാതെ… അവിടെ ആകുമ്പോൾ…”
“പ്ലീസ് നന്ദു….. നീ എന്നെ എത്ര നിർബന്ധിച്ചാലും ഞാൻ അങ്ങോട്ട് ഇല്ല…”
“അതെന്താ… നിനക്ക് അഭിയേട്ടനെ കാണുമല്ലോ എന്ന് ഓർത്തു പേടി ആണോ .”
“ഞാൻ എന്തിന് പേടിക്കണം.. അഭിയേട്ടനും ആയി ഞാൻ ഒരു ഇടപാടും ഇല്ല. പിന്നെ എന്തിനാ എനിക്ക് ബുദ്ധിമുട്ട്.”
“ഗൗരി… നീ… ഇവിടെ എന്റെ മുഖത്ത് നോക്കിക്കേ….”
നന്ദു പറഞ്ഞതും ഗൗരി മിഴികൾ ഉയർത്തി.
“എന്താടി…”
“ടി… നീ.. ഇവിടെ നോക്കി ക്കെ… നീ എന്റെ ഏട്ടനെ പ്രണയിച്ചിട്ടില്ലേ… സത്യം പറ…”
.
“നന്ദു… നിനക്ക് എന്താ ഭ്രാന്ത് ഉണ്ടോ… ഞാൻ അങ്ങനെ ഒന്നും…”
“എങ്ങനെ ഒന്നും… നീ കള്ളം പറയണ്ട ഗൗരി… എനിക്ക് അറിയാം നിനക്ക് എന്റെ ഏട്ടനെ ഇഷ്ടം ആയിരുന്നു എന്ന്…. കഴിഞ്ഞ ദിവസം ഏട്ടൻ നിന്റെ കണ്ണിൽ നിന്ന് കരട് എടുത്തു കളയുന്നത് നിന്റെ മിഴിയിലെ പിടച്ചിലും ഞാൻ കണ്ടത് ആണ് ഗൗരി… അന്ന് നിന്റെ ചുവന്നു തുടുത്ത കവിളിൽ എഴുതി വെച്ചിട്ട് ഉണ്ടായിരുന്നു എന്റെ ഏട്ടനോട് നിനക്ക് ഉള്ള വികാരം എന്ത് ആണ് എന്ന്. അത് വായിച്ചു അറിയാൻ ഉള്ള കഴിവ് നിന്റെ ഈ കളികൂട്ട്കാരിക്ക് ഉണ്ട് ഗൗരി….”
ഗൗരി യുടെ മിഴികൾ നിറഞ്ഞു.
നന്ദു പറഞ്ഞത് അക്ഷരം പ്രതി ശരി ആണ്… പക്ഷെ.. പക്ഷെ…. വേണ്ട… തന്റെ പ്രണയം ഒരു കുഞ്ഞു നോവായി തന്നിൽ തന്നെ ഉറങ്ങി കിടക്കട്ടെ…..
“നന്ദു……നിന്റെ ഏട്ടനോട് അങ്ങനെ ഒന്നും എനിക്ക് തോന്നിയിട്ടില്ല…. നിന്റെ ഏട്ടൻ എന്റെയും ഏട്ടൻ ആണ്… അല്ലാതെ അതിന് അപ്പുറത്ത് എനിക്ക്….. നി ഇനി ഈ കാര്യം പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വരരുത്… പ്ലീസ്….”
“ഗൗരി… ഏട്ടന് എന്തിന്റെ കുറവ് ആടി…. നിന്നെ സ്വന്തം ജീവനേക്കാൾ ഏറെ എന്റെ ഏട്ടൻ സ്നേഹിക്കും ഉറപ്പ്…. ഏട്ടന് നിന്നെ ഒരുപാട് ഇഷ്ടം ആണ്..”
“ഏട്ടന് വിധിച്ചത് ഞാൻ അല്ല… അതുകൊണ്ട് ആണ് ഞാൻ പറയുന്നത്…”…
നന്ദു നു മനസിലായി ഗൗരി ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന്…
പിന്നീട് അവൾ അവിടെ നിന്നില്ല..
ഗൗരിയോട് യാത്ര പറഞ്ഞു പോയി…
ഗൗരി മുറിയിൽ കയറി വാതിൽ അടച്ചു…
ഒന്ന് അലറി കരയാൻ അവളുടെ മനസ് വെമ്പി..
നന്ദു പറഞ്ഞത് പോലെ… താൻ… താനും ആഗ്രഹിച്ചിരുന്നു എപ്പോളൊക്കെയോ….. പക്ഷെ ഇന്നലെ നടന്ന സംഭവം…. അത് ചെറുതായി ഒന്നും അല്ല തന്നെ പിടിച്ചു ഉലച്ചത്.. അയാൾ…. അയാളുമായ് ചേർന്ന് എത്രയോ കഥകൾ ആണ് ആളുകൾ ഇപ്പോൾ തന്നെ പ്രചരിപ്പിച്ചത്.
വിടില്ല ഞാൻ അയാളെ…. അവൾക്ക് അവനോട് ഉള്ള ദേഷ്യം ഒരു പ്രതികാര അഗ്നി ആയി അവളുടെ മനസ്സിൽ എരിയുക ആണ്….
ഇന്ന്… ഇന്ന് വീണ്ടും കണ്ടിരിക്കുന്നു അയാളെ…
ഒരല്പം സമാധാനം.. അതിന് വേണ്ടി ആണ് താൻ ദേവിയമ്മയുട അടുത്തേക്ക് ഓടി പോയതു…
അവിടെയും വന്നു അയാൾ… ഒരു അപശകുനം പോലെ..
തുടരും..
(ഹലോ dears… സ്റ്റോറി ഇഷ്ടം ആകുന്നുണ്ടോ… ഉണ്ടങ്കിൽ plsss support me )