Celebrities

‘ഒരു നിമിഷം എനിക്ക് തോന്നിപ്പോയി നാഷണല്‍ അവാര്‍ഡ് കിട്ടണ്ടായിരുന്നു എന്ന്’; സുരാജ് വെഞ്ഞാറമ്മൂട്-Suraj Venjaramoodu about his National Award

2013ല്‍ പുറത്തിറങ്ങിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് സ്വന്തമാക്കിയ നടനാണ് മലയാളികളുടെ പ്രിയ താരം സുരാജ് വെഞ്ഞാറമൂട്.  ഇപ്പോള്‍ ഇതാ അദ്ദേഹത്തിന്റെ ഒരു അനുഭവ കഥയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ നടന്ന ഒരു രസകരമായ മുഹൂര്‍ത്തമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
വേദിയില്‍ ശ്വേതാ മേനോനും സലീം കുമാറും ഇരിക്കുന്നതായി കാണാം. ഒരു ടിവി ഷോ പരിപാടിക്കിടയാണ് താരം തന്റെ അനുഭവം വ്യക്തമാക്കിയത്.

ഇംഗ്ലീഷില്‍ തന്നോട് അവതാരകന്‍ ചോദ്യം ചോദിച്ചെന്നും ചോദ്യം കേട്ട ഉടനെ പകച്ചുപോയെന്നും സുരാജ് പറഞ്ഞു. ആ സമയത്ത് തനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടണ്ടായിരുന്നു എന്ന് തോന്നിപ്പോയെന്നും താരം പറഞ്ഞു. വളരെ രസകരമായാണ് സുരാജ് തന്റെ അനുഭവം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഈ അനുഭവം കേട്ട ഉടനെ വേദിയില്‍ ഇരുന്നു കൊണ്ട് ശ്വേതാ മേനോനും സലിംകുമാറും ഒരുപാട് ചിരിക്കുന്നതായും കാണാം.

‘നാഷണല്‍ അവാര്‍ഡ് മേടിക്കാന്‍ പോയപ്പോള്‍ അവിടെ വലിയ റിഹേഴ്‌സലുകള്‍ ഉണ്ടായിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ ഒരു സംവിധായകന്‍ എന്നെ സമീപിച്ചിട്ട് ചോദിച്ചു ഇന്റര്‍വ്യൂ കൊടുത്തിരുന്നോ എന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. എന്ത് ഇന്റര്‍വ്യൂ എന്ന് തോന്നിപ്പോയി. അപ്പോള്‍ അദ്ദേഹം പറഞ്ഞു നായിക ഇന്റര്‍വ്യൂ കൊടുത്തു കഴിഞ്ഞു, ഇനി നടന്‍ ഇന്റര്‍വ്യൂ കൊടുക്കേണ്ട സമയമാണെന്ന്. ഞാന്‍ ഒരു നിമിഷം പകച്ചു പോയി. ആ സമയത്ത് എനിക്ക് തോന്നിപ്പോയി എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടണ്ടായിരുന്നു എന്ന്. കാര്യം, ഇംഗ്ലീഷ് ആണോ ഹിന്ദി ആണോ എന്ന് പോലും മനസ്സിലാവാത്ത ഭാഷയില്‍ ആയിരുന്നു അവതാരകന്റെ ചോദ്യം. ഞാന്‍ ഒന്ന് പകച്ചു പോയി’, സുരാജ് വ്യക്തമാക്കി.

ആദ്യ കാലങ്ങളില്‍ ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച സുരാജ് പിന്നീട് ചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായി. മിമിക്രിയിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്ക് വരുന്നത്. 2013-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും 2019 – ല്‍ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചു.