കേരളത്തിന്റെ ചിന്നക്കലാല്‍ വനമേഖലെയെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ പിടിച്ചുകെച്ചി അകമ്പടികളോടെ നാടുകടത്തിയ അരിക്കൊമ്പന് ഇപ്പോള്‍ ഹാപ്പിയായി നില്ക്കുന്നു. തമിഴ്നാട്ടിലെ വനപ്രദേശങ്ങളില്‍ പുതിയ കൂട്ടുകെട്ടുകളും സ്ഥാപിച്ചു. അരിക്കൊമ്പന്റെ ആരോഗ്യത്തിനൊന്നും ഒരു കുഴപ്പവുമില്ല. വളരെ ഉത്സാഹവാനായാണ് കാണപ്പെടുനവ്നതെന്നും തമിഴ്നാട് പ്രിന്‍സിപ്പല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പറയുന്നു. തിരുനെല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലാണ് ഇപ്പോള്‍ അരിക്കൊമ്പന്. അരിക്കൊമ്പന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് തമിഴ്നാട് വനം വകുപ്പ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
”പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. സിഗ്നലുകള്‍ കൃത്യമായി റേഡിയോ കോളറില്‍ നിന്നു ലഭിക്കുന്നുണ്ട്. വനം വകുപ്പിന്റെ സംഘം അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. ഒരു തരത്തിലുമുള്ള ആശങ്കകളും അരിക്കൊമ്പന്റെ വിഷയത്തില്‍ വേണ്ട. അവന് തമിഴ്നാട് വനം വകുപ്പിന്റെ കൈകളില്‍ സുരക്ഷിതനാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അരിക്കൊമ്പനെ സംബന്ധിച്ചു മറ്റൊരു ആശങ്കയായിരുന്നു പുതിയ ആനക്കൂട്ടത്തിനൊപ്പം ഇണങ്ങുന്നില്ല എന്നത്. എന്നാല്‍ അതിലും ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. അപ്പര്‍ കോതയാര്‍ ഡാം പരിസരത്തും റിസര്‍വ് വനത്തിലുമായി അരിക്കൊമ്പന് തുടരുകയാണ്.
പുതിയ സ്ഥലം അവന് ഇപ്പോള്‍ ഏറെ പരിചിതമായി കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് ഏറ്റവും ഒടുവില്‍ അരിക്കൊമ്പന്റെ വിവരങ്ങള്‍ തമിഴ്നാട് വനംവകുപ്പ് പുറത്തുവിട്ടത്. കൊമ്പന്റെ റൂട്ട് മാപ്പും റേഡിയോ കോളറില്‍നിന്നുള്ള സിഗ്നല്‍ വിവരങ്ങളുമാണ് അതില്‍ ഉണ്ടായിരുന്നത്. കമ്പം ടൗണില്‍ ഇറങ്ങി പരിഭ്രാന്തി പരത്തിയ കൊമ്പനെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 5നാണ് തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്വേലിക്കു സമീപം കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വില്‍ തുറന്നു വിട്ടത്.
CONTENT HIGHLIGHTS;Arikomban as Happy Elephant: Lots of Friends in Mundanthurai Forest