കൊച്ചി: നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 13 കോടിയിലധികം വിലമതിക്കുന്ന കൊക്കെയ്നുമായി കെനിയൻ പൗരൻ ജെങ്കാ ഫിലിപ്പ് ജൊറോഗലാണ് പിടിയിലായത്. മദ്യക്കുപ്പിയിൽ കലർത്തിയ നിലയിലായിരുന്നു 1,100 ഗ്രാം കൊക്കെയ്ൻ. സമീപകാലത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.
ഇയാളുടെ പക്കല്‍ നിന്ന് 200 ഗ്രാം കൊക്കെയ്ന്‍ ക്യാപ്സ്യൂളുകളും പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്. ഇയാള്‍ എത്യോപ്പിയയില്‍ നിന്നാണ് ഇയാള്‍ വരുന്നതെന്നാണ് വിവരം.