ഖത്തറിൽ തൊഴിൽ വിസയിലെത്തുന്ന വിദേശികൾ മുപ്പത് ദിവസത്തിനകം വിസാനടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.ആഭ്യന്തര മന്ത്രാലയം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ഓർമിപ്പിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കാലതാമസത്തിന് ഓരോ ദിവസത്തിനും 10 ഖത്തർ റിയാൽ പിഴ നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (10) വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് (ഖണ്ഡിക 1) തീരുമാനം. തൊഴിലുടമയും പ്രവാസിയും രാജ്യത്തേക്ക് പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് നിയമലംഘനങ്ങൾ തടയാനും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കാനും സഹായിക്കും എന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമാക്കി.