ശിവഭക്തിയുടെയും വാസ്തുകലയുടെയും നിത്യവിസ്മയമായ ചിദംബരം. പ്രപഞ്ചമധ്യമാണ് ചിദംബരം എന്നാണ് സങ്കല്പം . താണ്ഡവമാടുന്ന നടരാജനാണ് ഇവിടെ വാഴുന്നത്. ചിത്അംബരമാണ് ചിദംബരം. മനുഷ്യഹൃദയം ശരീരത്തിന്റെ മധ്യത്തിൽ നിന്ന് ഇടതു വശത്തേക്ക് മാറിയിരിക്കും പോലെയാണ് ഈ തൃക്കോവിലിന്റെ ഘടനയും ദുഃഖത്തിന്റെ ഇരുട്ടിൽ നിന്ന് മുക്തി നേടിയാവണം മോക്ഷം തേടി, ജന്മാന്തര പുണ്യം തേടി ആനന്ദ നടരാജന്റെ എല്ലാ ഭക്തരും നടയ്ക്കലെത്തുന്നത് . ഭരതനാട്യത്തിന്റെയും കര്‍ണാടക സംഗീതത്തിന്റെയും ആരൂഢമായാണ് ചിദംബരം അറിയപ്പെടുന്നത് . ചിദംബരമെന്നാൽ ജ്ഞാനാകാശമാണ്. കിഴക്കേ നടയിലൂടെ അകത്തേക്കു കടക്കുമ്പോൾ 21 പടികൾക്കിരുവശവും മനുഷ്യമൃഗരൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. 9-ാം നൂറ്റാണ്ടുവരെ പല്ലവന്മാരും പിന്നീട് ചോളന്മാരും പാണ്ഡ്യരും ഭരിച്ച ഈ പ്രദേശം പിന്നീട് വിജയനഗ രസാമ്രാജ്യത്തിന്റെയും മറാഠാ സാമാജ്യത്തിന്റെയും ബ്രിട്ടീഷ് ഭരണത്തിന്റെയും കീഴിലായിരുന്നു .
ചോളരാജവംശത്തിന്റെ തലസ്ഥാനമായിരുന്ന തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്തിന് 50 കി.മീ. മാറി കടലൂര്‍ ജില്ലയിലാണ് ചിദംബരം ക്ഷേത്രം. 40 ഏക്കറില്‍ പരന്നുകിടക്കുന്ന കൃഷ്ണശിലാ നിര്‍മിതികളുടെ വിസ്മയമാണിവിടം. ക്ഷേത്രത്തിന്റെ ഉൾവശം അനേകം ചുറ്റമ്പലങ്ങൾ ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത് . ഓരോ ചുറ്റമ്പലങ്ങളിലുമുണ്ട് നിരവധി പ്രതിഷ്ഠകളും സന്നിധാനങ്ങളും. തേർ രൂപത്തിലുളള നർത്തന സഭയുടെ തൂണുകളിൽ അമ്പരപ്പിക്കുന്ന ശിൽപവേലകൾ ഇവിടെ നരസിംഹാവതാരത്തിൽ വിഷ്ണു അവതരിച്ചപ്പോൾ ശിവഭഗവാൻ കൈക്കൊണ്ട ശരഭേശ്വരസന്നിധാനം കാണാം. നാല് ദിശകളിലും ദ്രാവിഡശി ല്പകലയുടെ ഗാംഭീര്യം വഴിയുന്ന ഏഴ് നിലകളുള്ള ഉത്തുംഗഗോപുരങ്ങളും അവയെ ബന്ധിപ്പിക്കുന്ന മതിലുകളും. കിഴക്കേ ഗോപുരമാണ് ക്ഷേത്രത്തിലേക്കുള്ള മുഖ്യപ്രവേശനമാര്‍ഗം. പ്രവേശന ദ്വാരത്തിന് നാലുഭാഗത്തായി ഇരുവശത്തും നാട്യശാസ്ത്രത്തിലെ 108 കരണങ്ങള്‍ കൊത്തിവെച്ചിരിക്കുന്നതു കാണാം.
ഭഗവാന്റെ വിഗ്രഹമിരിക്കുന്ന സ്ഥലം ചിറ്റമ്പലം (ചിത് സഭ) എന്നാണറിയപ്പെടുന്നത്. ഇതിനു ചുറ്റുമുളള സ്ഥലമാണ് കനകസഭ. കനകസഭയിലാണ് ക്ഷേത്രത്തിലെ പൂജകൾ നടക്കുന്നത്. നടരാജഭാവത്തില്‍ രൂപത്തിലും സ്ഫടികലിംഗരൂപായ ചന്ദ്രമൗലീശ്വരനായി അര്‍ധരൂപത്തിലും ആകാശലിംഗരൂപത്തില്‍ അരൂപത്തിലും ശിവന്‍ ദര്‍ശനം നല്‍കുന്ന ഗര്‍ഭഗൃഹത്തെയാണ് ചിത് സഭയെന്നു വിളിക്കുന്നത്ശാ. സ്ത്രത്തിലെ 108 കരണങ്ങള്‍ കൊത്തിവെച്ചിരിക്കുന്നതു കാണാം. പുണ്യതീര്‍ഥമായ ശിവഗംഗ പുഷ്‌കരണി, ശിവകാമസുന്ദരിയുടെ ക്ഷേത്രം, ഭഗവദ്കഥകളുടെ വര്‍ണചിത്രങ്ങളുള്ള വിശാലമായ തളം എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. ശിവഗംഗതീര്‍ഥക്കരയില്‍ കിഴക്കേ ഗോപുരത്തിനടുത്തായാണ് രാജസഭ. ശില്പങ്ങള്‍ കൊത്തിയ ആയിരംകാല്‍മണ്ഡപം ഇവിടെയാണ്.ചിത് സഭയിലെ ശ്രീകോവിലിൽ മൂർത്തിയില്ല. വലതു വശത്തായി ശ്രീചക്രമുണ്ട്. തങ്കത്തിൽ തീർത്ത വില്വമാലയും.
അതിന്റെയർഥം ഭഗവാൻ ഇവിടെ ആകാശ രൂപത്തിൽ വസിക്കുന്നുവെന്നാണ്. ശ്രീകോവിലിലെ ശൂന്യതയെ ദേവനായി ആരാധിക്കാം. ഇതാണ് ‘ചിദംബരരഹസ്യ’ത്തിന്റെ പൊരുൾ മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വിഭിന്നമായി തെക്കോട്ടഭിമുഖമായാണ് ഇവിടെ നടരാജന്റെ വിഗ്രഹം. കാലനെ ജയിച്ചവനായതിനാലാണ് ഇവിടെ ശിവഭഗവാൻ തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കോട്ട് ദർശനമായിരിക്കുന്നത്. തെക്കേ നടയിലാണ് സ്വർണക്കൊടിമരം. നടവഴികള്‍ക്കു നടുവില്‍ ഉയര്‍ന്ന, ആകാരഭംഗിയുള്ള മതിലുകള്‍ക്കുള്ളിലാണ് ക്ഷേത്രം. പതിവ് ക്ഷേത്രപ്രവേശനരീതികള്‍ക്ക് വിപരീതമായി ഇവിടെ ശ്രീകോവിലിലേക്ക് നേരേ കടന്നു ചെല്ലാന്‍ കഴിയില്ല. ചുറ്റമ്പലത്തിന്റെ വശത്തുകൂടി കയറിയാല്‍ മാത്രമേ ദര്‍ശനം സാധ്യമാകൂ. കര്‍മബന്ധങ്ങളുടെ 21 ജന്മങ്ങളെ പ്രതിനിധാനംചെയ്യുന്ന 21 പടികളും സ്വര്‍ണം പൊതിഞ്ഞ ശ്രീകോവിലും തുടങ്ങി തില്ലെ നടരാജന്റെ സന്നിധിയില്‍ കാഴ്ചാനുഭവങ്ങള്‍ ഏറെയാണ്.
ശ്രീകോവിലിനു മുന്നിലെ പടിക്കെട്ടിൽ കയറി നിന്ന് തൊഴുമ്പോൾ ഇടതു വശത്ത് മുകളിലായി അനന്തശായിയായ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ കാണാം. ഒരേ സ്ഥലത്തു നിന്നു തന്നെ ശിവനെയും മഹാവിഷ്ണുവിനെയും നമിക്കാൻ കഴിയുന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ആനന്ദതാണ്ഡവമാടുന്ന നടരാജനാണ് പ്രധാന വിഗ്രഹം. ഇതിന് വലതുവശത്താണ് പുകഴ്‌പെറ്റ ചിദംബരരഹസ്യം. ചിത് സഭയോടുചേര്‍ന്ന് കനകസഭ. അതിനപ്പുറമാണ് നൃത്തസഭ. അശ്വങ്ങള്‍ വലിച്ചുകൊണ്ടുപോ കുന്ന രഥംപോലെയാണിതിന്റെ നിര്‍മാണം. ഇവിടുത്തെ ശിവഗംഗാ തീർഥക്കുളത്തിൽ ഒരു ശിവലിംഗമുണ്ടത്രേ. വേനൽക്കാലത്ത് തീർഥക്കുളത്തിലെ വെളളം കുറയുമ്പോൾ ശിവലിംഗം ദൃശ്യമാകും. ‘‘ആയിരത്തഞ്ഞൂറു വർഷം മുമ്പ് പല്ലവ രാജാവായ സിംഹവർമന്റെ മാറാത്ത ചർമവ്യാധി ഈ ശിവഗംഗയിൽ സ്നാനം ചെയ്തപ്പോൾ മാറിയെന്നാണ് വിശ്വാസം. പ്രപഞ്ചം രൂപം കൊണ്ട കാലം മുതൽ തുടരുന്നതാണ് ശിവഭഗവാന്റെ ആനന്ദ താണ്ഡവം. ഓം എന്ന പ്രണവത്തിന്റെ പ്രതിരൂപമായി നിതാന്ത നടനം ചെയ്യുന്ന നടരാജഭഗവാനാണ് ചിദംബരത്തെ മൂർത്തി. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം–ഈ അഞ്ചു കർമങ്ങളും ഭഗവാന്റെ തിരുനടനത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് സങ്കൽപം.