Bahrain

ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി

ബഹ്റൈനില്‍ ആശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 16, 17 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്.

ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫയാണ് ആ​ശൂ​റ അ​വ​ധി സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചത്. ജൂ​ലൈ 16, 17 തീ​യ​തി​ക​ളി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കും. ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് ആശൂറ എന്ന് പേരിൽ അറിയപ്പെടുന്നത്.

Latest News