ഉള്ളിവട, ഉഴുന്ന് വട, ബജ്ജി, സമൂസ തുടങ്ങിയവ ഡിപ് ചെയ്തത് കഴിക്കാൻ എരിവുള്ള എന്തെങ്കിലും വേണം അല്ലെ, വളരെകുറച്ച് ചേരുവകൾ മാത്രം ചേർത്ത് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു സിമ്പിൾ ഡിപ്പിൻ്റെ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
ആവശ്യമായ ചേരുവകൾ
- ഉള്ളി-2
- ഇഞ്ചി-1
- വെളുത്തുള്ളി – 2-3 അല്ലി
- മല്ലിയില – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മുളകുപൊടി – 2 ടീസ്പൂൺ
- വിനാഗിരി – 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
2 സവാള, ഇഞ്ചി – ചെറിയ കഷണം, 2-3 അല്ലി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത്. ഒരു ജാർ എടുത്ത് അതിൽ എല്ലാ സാധനങ്ങളും ചേർത്ത് പേസ്റ്റ് ആക്കുക. 1 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. രുചികരവും വേഗത്തിലുള്ളതുമായ ഡിപ്പ് തയ്യാർ. ശ്രദ്ധിക്കുക: നിങ്ങളുടെ ഇഷ്ടാനുസരണം മുളകുപൊടിയുടെ അളവ് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം.