ആഫ്രിക്കന്‍ നദിക്ക് കുറുകെ രണ്ട് സിംഹ സഹോദരന്മാര് നടത്തിയ റെക്കോര്‍ഡ് നീന്തല്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയിലെ ഒരു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘം വീഡിയോയില്‍ പകര്‍ത്തിയതാണ് ലോകമാകെ ചര്‍ച്ചയായകുന്നത്. ഡ്രോണുകളില്‍ ഹൈ-ഡെഫനിഷന്‍ ഹീറ്റ് ഡിറ്റക്ഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് രാത്രിയില്‍ ഉഗാണ്ടയിലെ കാസിംഗ ചാനല്‍ നീന്തിക്കടക്കുന്ന രണ്ട് ആണ് സിംഹങ്ങളുടെ അതിസാഹസികമായ പ്രവൃത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. രണ്ടു തവണ പരാജയപ്പെട്ട ശ്രമങ്ങള്‍ക്കു ശേഷമാണ് അത്യപൂര്‍വ്വമായ ഈ കാഴ്ച പകര്‍ത്താനായത്. സിംഹ ജോഡികള്‍ നീന്തിക്കടന്നത് 1.5 കിലോമീറ്റ ദൂരമാണ്.
മുതലകളും ചീങ്കണണികളും നിറഞ്ഞ കായലിലൂടെ ഇത്രയും ദൂരം നീന്താന്‍ കഴിഞ്ഞതു തന്നെ അദ്ഭുതമാണെന്നാണ് ഗവേഷക സംഘം പറയുന്നത്. ഒരു വേട്ടക്കാരന്റെ കെണിയില്‍ തന്റെ പിന്‍കാലുകളിലൊന്ന് കുടുങ്ങി അറ്റുപോയതുള്പ്പെടെ നിരവധി തവണ ജീവന് അപകടപ്പെടുത്തുന്ന സംഭവങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ജേക്കബ് എന്നു പേരുള്ള 10 വയസ്സുള്ള ഒരു സിംഹമായിരുന്നു രണ്ടുപേരില്‍ ഒരാള്‍. ജേക്കബ്ബ് എന്ന സിംഹം ‘ഒന്‍പത് ജീവനുള്ള പൂച്ചയാണ്’, എന്നാണ് ആ സിംഹത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ഗവേഷകന് പറയുന്നത്. ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ ഡോ അലക്സാണ്ടര്‍ ബ്രാക്സ്കോവ്സ്കിയാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്നത്.
ആഫ്രിക്കയിലെ ഏറ്റവും പ്രതിരോധ ശേഷിയുള്ള സിംഹത്തെയാണ് ജേക്കബ്ബില്‍ കാണുന്നത്. സിംഹത്തെ കാത്തുപോത്തുകള്‍ ആക്രമിച്ചു. കുത്തി പരിക്കേല്‍പ്പിച്ചു. വനവാസികള്‍ സിംഹത്തിന്റെ ശരീരഭാഗങ്ങള്‍ കച്ചവടത്തിനെടുക്കാനായി വിഷം കൊടുത്തു. കായലിയെ വേട്ടക്കാരുടെ കെണിയില്‍ അകപ്പെട്ടു. ഒടുവില്‍ കാല് നഷ്ടപ്പെട്ടു. വേട്ടയാടാന്‍ ശ്രമിക്കവെ സ്റ്റീല്‍ കെണിയില്‍ അകപ്പെടുകയും ചെയ്തു. ഉയര്‍ന്ന വേട്ടയാടല്‍ നിരക്ക് ഉള്‍പ്പെടെ – കാര്യമായ മാനുഷിക സമ്മര്‍ദ്ദത്തില്‍ ഒരു ദേശീയ ഉദ്യാനത്തില്‍ പാര്‍ക്കുന്നിടത്തോളം കാലം ജേക്കബും അദ്ദേഹത്തിന്റെ സഹോദരന് ടിബുവും പ്രതിസന്ധികളെ അതിജീവിക്കാന്‍ പഠിച്ചുവെന്നത് നേട്ടമാണെന്ന് ബ്രാക്കോവ്സ്കി പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ഘടകങ്ങള്‍ കൊണ്ട് പാര്‍ക്കിലെ സിംഹങ്ങളുടെ അംഗസംഖ്യ പകുതിയായി കുറഞ്ഞതായി കണ്ടെത്തി. മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. വേട്ടക്കാര്‍ വെയ്ക്കുന്ന വിഷം കഴിച്ചു ചാകുന്നവ. പാര്‍ക്കിലെ വേലിയില്‍ വൈദ്യുതാഘാതം എന്നിവ. പാര്‍ക്കിലെ പെണ് സിംഹങ്ങള്‍ക്ക് ആഘാതം പ്രത്യേകിച്ച് ഗുരുതരമായിരുന്നുവെന്ന് ബ്രാക്സ്കോവ്സ്കിയുടെ ഗവേഷണത്തില്‍ പറയുന്നുണ്ട്. പെണ്സിംഹങ്ങള് കുറഞ്ഞതു മൂലമണ് ഈ സിംഹങ്ങള്‍ കാസിംഗ ചാനല്‍ നീന്തിക്കടന്നതെന്ന് സംശയിക്കുന്നുവെന്നും ഗവേഷകന് പറയുന്നു.
കാരണം അവര്‍ സ്ത്രീകളെ തിരയുകയാണ്. മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ വഴി മൃഗങ്ങള്‍ക്കുണ്ടാകുന്ന ഈ ദുര്‍വിധി ദുഃഖകരം ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ബ്രാക്സ്കോവ്സ്കിയുടെ ടീമില്‍ ദക്ഷിണാഫ്രിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ലൂക്ക് ഓച്ചെ, ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഉഗാണ്ടയില്‍ നിന്നുള്ള ബോസ്കോ അതുക്വാട്സെ, ബെല്‍ജിയത്തില്‍ നിന്നുള്ള ഒറിന് കോര്‍ണിലി എന്നിവരും ഉള്‍പ്പെടുന്നു. ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെയും നോര്‍ത്തേണ്‍ അരിസോണ യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞര്‍ ഗവേഷണത്തില്‍ പ്രവര്‍ത്തിച്ചു. പാര്‍ക്കിലെ സിംഹങ്ങള്ക്കായുള്ള മത്സരം കടുത്തതാണ്.
നീന്തലിന് തൊട്ടുമുമ്പ് പെണ്സിംഹങ്ങള്ക്കു വേണ്ടി ഇരുവരും പോരാട്ടം നടത്തിയിരുന്നു. ഇതില്‍ രണ്ടുപേരും പരാജയപ്പെട്ടു. അതിനാല്‍ ചാനലിന്റെ മറുവശത്തുള്ള സ്ത്രീ സിംഹങ്ങളുടെ അടുത്തേക്ക് പോകാന്‍ ഇരുവരും അപകടകരമായ യാത്ര നടത്തിയിരിക്കാം എന്നാണ് ബ്രാസ്കോവ്സ്കി പറയുന്നത്. മറുവശത്തേക്ക് ബന്ധിപ്പിക്കുന്ന ഒരു ചെറിയ പാലമുണ്ട്. പക്ഷേ ആളുകളുടെ സാന്നിധ്യം അവര്‍ക്ക് ഒരു തടസ്സമായിരുന്നു.
CONTENT HIGHLIGHTS;Swimming for a mate: Two lions swim 1.5 km across Uganda’s dangerous Kasinga Channel