India

അനന്ദ് അംബാനി, രാധിക മര്‍ച്ചന്റ് വിവാഹം നാളെ: ഹിലരി ക്ലിന്റണും ബോറിസ് ജോണ്‍സണും അടക്കം പ്രമുഖരുടെ വന്‍നിര /Anand Ambani, Radhika Merchant wedding tomorrow: Hillary Clinton and Boris Johnson in attendance

അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും രാജകീയ വിവാഹം നാളെ മുംബൈയിലെ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. വിവാഹ ആഘോഷങ്ങള്‍ ശുഭ് വിവാഹത്തോടെ ആരംഭിച്ച്, ജൂലൈ 13 ശനിയാഴ്ച ശുഭ് ആശിര്‍വാദോടെയും പരമ്പരാഗത ഹിന്ദു ആചാരങ്ങള്‍ പാലിച്ചായിരിക്കും വിവാഹ ആഘോഷങ്ങള്‍ നടക്കുക. കഴിഞ്ഞ ജൂണ്‍ 29ന് നടന്ന ആന്റ്ലിയയിലെ ഒരു സ്വകാര്യ പൂജാ ചടങ്ങോടെയാണ് വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹല്‍ദി, സംഗീത്, ഡാന്‍സിയ തുടങ്ങിയ വിവാഹത്തിന് മുമ്പുള്ള നിരവധി ചടങ്ങുകള്‍ ഇതിനകം തന്നെ ഗംഭീരമായി നടന്നുകഴിഞ്ഞു. അന്നുതൊട്ട് ഇരുവരുടെയും വിവാഹ പരിപാടികളും, ഗസ്റ്റുകളുടെ ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.

ഏഷ്യയിലെ ഏറ്റവും സമ്പന്ന കുടുംബം ഉള്‍പ്പെടുന്ന വിവാഹത്തില്‍ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെ ഒരു വലിയ സമ്മേളനത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്. മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണും മുന്‍ യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മുംബൈയില്‍ അംബാനിയുടെ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവരെ കൂടാതെ ടോണി ബ്ലെയര്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, മുന്‍ സ്വീഡിഷ് പ്രധാനമന്ത്രി കാള്‍ ബില്‍ഡ്, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കും. കൂടാതെ, ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍, ഐഒസി വൈസ് പ്രസിഡന്റ് ജുവാന്‍ അന്റോണിയോ സമരഞ്ച്, ഡബ്ല്യുടിഒ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ-ഇവേല, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ എന്നിവര്‍ പങ്കെടുക്കും.

എച്ച്.എസ്.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മാര്‍ക്ക് ടക്കര്‍, അരാംകോ സി.ഇ.ഒ അമിന്‍ നാസര്‍, അഡോബ് സി.ഇ.ഒ ശന്തനു നാരായണ്‍ തുടങ്ങിയ പ്രമുഖ വ്യവസായ പ്രമുഖരും പങ്കെടുക്കും. മോര്‍ഗന്‍ സ്റ്റാന്‍ലി എംഡി മൈക്കല്‍ ഗ്രിംസ്, മുബാദല എം.ഡി ഖല്‍ദൂണ്‍ അല്‍ മുബാറക്, സാംസങ് ഇലക്ട്രോണിക്‌സ് ചെയര്‍മാന്‍ ജെയ് ലീ, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ സിഇഒ ജെയിംസ് ടെയ്‌ക്ലെറ്റ്, ബിപി സിഇഒ മുറെ ഓച്ചിന്‍ക്ലോസ് എന്നിവരാണ് മറ്റ് പ്രമുഖ എക്‌സിക്യൂട്ടീവുകള്‍. ടെമാസെക് സിഇഒ ദില്‍ഹാന്‍ പിള്ള, എറിക്സണ്‍ സിഇഒ ബോര്‍ജെ എഖോള്‍ം, എച്ച്പി പ്രസിഡന്റ് എന്റിക് ലോറസ്, എഡിഐഎ ബോര്‍ഡ് അംഗം ഖലീല്‍ മുഹമ്മദ് ഷെരീഫ് ഫൗലത്തി, കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എംഡി ബാദര്‍ മുഹമ്മദ് അല്‍-സാദ് എന്നിവരും ശ്രദ്ധേയരായ അതിഥികളാണ്.

നോക്കിയ പ്രസിഡന്റ് ടോമി ഉയിറ്റോ, ഗ്ലാക്സോ സ്മിത്ത്‌ക്ലൈന്‍ സിഇഒ എമ്മ വാല്‍ംസ്ലി, ജിഐസി സിഇഒ ലിം ചൗ കിയാറ്റ്, മൊയ്‌ലിസ് ആന്‍ഡ് കോ-വൈസ് ചെയര്‍മാന്‍ എറിക് കാന്റര്‍ എന്നിവരും പങ്കെടുക്കും. ഇന്ത്യന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, പ്രമുഖ വ്യവസായികള്‍ എന്നിവരും പങ്കെടുക്കും. മെഗാ ഇവന്റില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഹെയര്‍സ്‌റ്റൈലിസ്റ്റുമായ ക്രിസ് ആപ്പിള്‍ടണ്‍, യു.എസ് ടിക് ടോക്കര്‍ ജൂലിയ ഷാഫ് എന്നിവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഇവരെ കൂടാതെ, ജൂലൈ 12 ന് നടക്കുന്ന സ്റ്റാര്‍ സ്റ്റഡഡ് ഇവന്റില്‍ പങ്കെടുക്കുന്ന മറ്റ് നിരവധി ലോക സെലിബ്രിറ്റികളുമുണ്ട്. മരിയോ ഡെഡിവാനോവിച്ചിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോളിവുഡ് ഗ്ലാമര്‍ കിം കര്‍ദാഷിയാനും ക്ലോ കര്‍ദാഷിയാനും ചടങ്ങില്‍ പങ്കെടുക്കും.

ഫ്യൂച്ചറിസ്റ്റ് പീറ്റര്‍ ഡയമാന്‍ഡിസ്, ആര്‍ട്ടിസ്റ്റ് ജെഫ് കൂണ്‍സ്, സെല്‍ഫ് ഹെല്‍പ്പ് കോച്ച് ജെയ് ഷെട്ടി എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. ആഡംബര വിവാഹത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍ പകര്‍ത്താന്‍ ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഫോട്ടോഗ്രാഫര്‍മാരും ക്യാമറ പ്രൊഫഷണലുകളും എത്തിക്കഴിഞ്ഞു. ബോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ അതിഥി പട്ടികയില്‍ ബി-ടൗണില്‍ നിന്നുള്ള താരങ്ങള്‍, വ്യവസായ പ്രമുഖര്‍, രാഷ്ട്രീയക്കാര്‍, അന്തര്‍ദേശീയ വ്യക്തികള്‍ എന്നിവ ഉള്‍പ്പെടുന്നു. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ജാന്‍വി കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, വിക്കി കൗശല്‍, തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്ന താരങ്ങില്‍ പ്രാധാനികള്‍. ഔപചാരിക ഇന്ത്യന്‍ വസ്ത്രമാണ് പരിപാടിയുടെ ഡ്രസ് കോഡ്.

ജസ്റ്റിന്‍ ബീബറിന്റെ പ്രകടനത്താല്‍ സംഗീത ചടങ്ങ് ഗംഭീരമാകും. അന്താരാഷ്ട്ര ഗായകരായ അഡെല്‍, ഡ്രേക്ക്, ലാന ഡെല്‍ റേ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ ഗായകരായ സോനു നിഗം, ഹരിഹരന്‍, ശ്രേയ ഘോഷാല്‍ ശങ്കര്‍ മഹാദേവന്‍, കൗശികി ചക്രവര്‍ത്തി എന്നിവരും വിവാഹത്തില്‍ പങ്കെടുക്കും. സോനുവിന്റെ ശ്രീകൃഷ്ണ ഗോവിന്ദ് ഹരേ മുരാരി ഉള്‍പ്പെടെ ഭക്തിഗാനങ്ങളും ശ്ലോകങ്ങളും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ശ്ലോകങ്ങള്‍ സംസ്‌കൃതത്തിലായതിനാല്‍ വിപുലമായ തയ്യാറെടുപ്പുകളും പരിശീലനങ്ങളും നടത്തുന്നുണ്ട്. അജയ്-അതുല്‍ ചേര്‍ന്നാണ് എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കായി ജൂലൈ 2 ന് പാല്‍ഘറിലെ സ്വാമി വിവേകാനന്ദ് വിദ്യാമന്ദിറില്‍ സമൂഹ വിവാഹവും നടത്തിയിരുന്നു.

 

CONTENT HIGHLIGHTS;Anand Ambani, Radhika Merchant wedding tomorrow: Hillary Clinton and Boris Johnson in attendance

Latest News