ഉത്തര്‍ പ്രദേശിലെ റായ്ബറേലിയിലെ ഒരു പോലീസ് ഔട്ട് പോസ്റ്റിന്റെ മുകളില്‍ കയറിയ കാളയുടെ ചിത്രവും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഔട്ട് പോസ്റ്റിന്റെ മുകളില്‍ കയറിയ കാള മണിക്കൂറോളം അവിടെ നിലയുറപ്പിച്ചത് പരിഭ്രാന്തിയും അതു പോലെ നാട്ടുകാരില്‍ കൗതുകവും ഉണര്‍ത്തിച്ചു. റായ്ബറേലിയിലെ സലൂണ്‍ പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സുചിയിലെ പോലീസ് ഔട്ട്പോസ്റ്റിന്റെ മേല്‍ക്കൂരയില്‍ കാള വിശ്രമിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്.
रायबरेली — आवारा सांड चढ़ा पुलिस चौकी की छत पर
चौकी में तैनात पुलिस कर्मियों में मचा हड़कंप
वीडियो व फ़ोटो सोशल मीडिया पर हुआ वायरल
सलोन कोतवाली क्षेत्र के सूची चौकी का मामला #Raebareli #viral pic.twitter.com/YD1qeFEzoB
— RahulPathak1989 (@Chupachehra1989) July 10, 2024
പ്രാദേശിക മാധ്യമമായ ജാഗ്രന്‍ ഡോട്ട് കോമിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് , മേല്‍ക്കൂരയില്‍ കാളയുടെ സാന്നിധ്യം പോലീസ് ആദ്യം അവഗണിച്ചു. നാല് കാലുകളുള്ള മൃഗത്തെ മേല്‍ക്കൂരയില്‍ കണ്ട നാട്ടുകാര്‍ പോലീസ് സ്റ്റേഷന് ചുറ്റും തടിച്ചുകൂടിപ്പോഴാണ് പോലീസ് സംഭത്തെകുറിച്ച് അറിയുകയും നടപടിയെടുക്കുകയും ചെയ്തത്. നാട്ടുകാര്‍ പല തവണ പറഞ്ഞിട്ടും പോലീസ് ഔട്ട് പോസ്റ്റില്‍ ഉള്ളവര്‍ അനങ്ങിയില്ല. കാളയെ രക്ഷിക്കാനുള്ള ശ്രമത്തില്‍, കൈയില്‍ ബാറ്റണുകളുമായി പോലീസ് ടെറസില്‍ എത്തി. ഉദ്യോഗസ്ഥര്‍ കാളയുടെ അടുത്തെത്തിയപ്പോള്‍, അത് പരിഭ്രാന്തരായി ഔട്ട്പോസ്റ്റിന്റെ മേല്‍ക്കൂരയില്‍ നിന്ന് ചാടി, ഔട്ട്പോസ്റ്റിനടുത്തുള്ള ഗ്രാമ പ്രധാന്‍ ജമുര്‍വ ബുസുര്‍ഗിന്റെ വീടിന്റെ ടിന്‍ ഷെഡില്‍ വീണു. വീഴ്ചയില്‍ മൃഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പോലിസ് സ്റ്റേഷന്റെ മേല്‍ക്കൂരയിലേക്ക് കാള കയറിയത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ കാള ഔട്ട് പോസ്റ്റിന് മുകളില്‍ നില്‍ക്കുന്ന വീഡിയോയ്ക്കു താഴെ നിരവധി കമന്റുകളാണ് വന്നത്. ഉത്തര്‍പ്രദേശില്‍ കര്‍ഷകരും സാധാരണക്കാരും മാത്രമല്ല അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം അനുഭവിക്കുന്നത്, ഇപ്പോള്‍ പോലീസുകാരും അതിന്റെ ഇരകളായി മാറിയിരിക്കുന്നു. ബുധനാഴ്ച റായ്ബറേലിയിലെ സലൂണ്‍ പോലീസ് പോസ്റ്റിലും സമാനമായ ഒരു ദൃശ്യം കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
रायबरेली — आवारा सांड चढ़ा पुलिस चौकी की छत पर
चौकी में तैनात पुलिस कर्मियों में मचा हड़कंप
वीडियो व फ़ोटो सोशल मीडिया पर हुआ वायरल
सलोन कोतवाली क्षेत्र के सूची चौकी का मामला #Raebareli #viral pic.twitter.com/YD1qeFEzoB
— RahulPathak1989 (@Chupachehra1989) July 10, 2024
ഈ വര്‍ഷം ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) കടന്ന കാളയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. എന്നാല്‍, അന്ന് കാളയെ ബാങ്കിനുള്ളില്‍ കണ്ടത് സംഘര്‍ഷത്തിനിടയാക്കി. ഉടന്‍ തന്നെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് അതിനെ ഓടിച്ചുവിട്ടു. വീഡിയോ ഓണ്‍ലൈനില്‍ വൈറലാണ്.