ഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ നിർണായകം. ഇ.ഡി അറസ്റ്റിനെതിരായ അരവിന്ദ് കെജ്രിവാളിന്റെ ഹരജിയിൽ നാളെയാണ് സുപ്രിംകോടതി വിധി പറയുക.
അറസ്റ്റ് നിയമവിരുദ്ധം എന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
ഈ കേസിന്റെ വാദത്തിനിടെ കെജ്രിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യംനൽകിയത്. കഴിഞ്ഞ മെയ് മാസം കേസിൽ വാദം പൂർത്തിയാക്കി കോടതി വിധി പറയാൻ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ വാദം.