മലയാളത്തിന്റെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രീ മനോജ് കെ ജയന്‍. ഒരുപാട് നല്ല നല്ല സിനിമകളിലൂടെ വേറിട്ട വേഷങ്ങളിലൂടെ മലയാളികളെ എന്നും അമ്പരപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത. മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കുറിച്ച് അദ്ദേഹം ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. ഇന്റര്‍വ്യൂവില്‍ മോഹന്‍ലാലുമൊത്തുളള തന്റെ ഒരു സിനിമ ചിത്രീകരണ സമയത്തെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.
‘ഒരിക്കല്‍ ഫുഡ് കഴിക്കാന്‍ ഞാനും മോഹന്‍ലാലും ഒരുമിച്ചാണ് ഇരുന്നത്. ഫുഡ് വന്നതും പാത്രങ്ങളെല്ലാം തുറന്നു. നിരവധി വിഭവങ്ങള്‍ ഉണ്ടായിരുന്നു ബ്രേക്ഫാസ്റ്റിന്. ഉപ്പുമാവും ഇഡ്ഡലി സാമ്പാര്‍ ചമ്മന്തി തുടങ്ങി നിരവധി ഐറ്റംസ് ഉണ്ടായിരുന്നു. ഞാന്‍ അന്നേ ഇഡലിയും ചമ്മന്തിയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ്. ഞാന്‍ പാത്രം തുറന്നു, പ്ലേറ്റിലേക്ക് ഇഡലി എടുത്തു. അപ്പോഴേക്കും അദ്ദേഹം ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു. അദ്ദേഹം വളരെ ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുന്നത്.
ഞാന്‍ ഇഡലിയുടെ കൂടെ കഴിക്കാനായി ചമ്മന്തി എടുത്തപ്പോഴേക്കും എനിക്ക് ചെറിയൊരു സ്‌മെല്ല് വന്നു. ഒരുപാട് സമയമായിരുന്നു അപ്പോഴേക്ക്… ചമ്മന്തി ചീത്തയായി കഴിഞ്ഞിരുന്നു. ഭക്ഷണം ചീത്തയായി കഴിഞ്ഞാല്‍ പിന്നെ എനിക്ക് വലിയ മടിയാണ് കഴിക്കാന്‍. അദ്ദേഹം ചോദിച്ചു കഴിക്കുന്നില്ലേ എന്ന്..ഞാന്‍ പറഞ്ഞു ലാലേട്ടാ ചമ്മന്തി ചീത്തയായി എന്ന്. അപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു എങ്കില്‍ സാമ്പാര്‍ ഒഴിച്ച് കഴിക്കാന്‍..’
‘ഞാന്‍ പറഞ്ഞു സാമ്പാര്‍ എനിക്ക് ഗ്യാസ്ട്രബിള്‍ ഉണ്ടാക്കുമെന്ന് അപ്പോള്‍ അദ്ദേഹം പറഞ്ഞു ഇത്രയും ഭക്ഷണം വേസ്റ്റ് ആക്കണ്ടേ എന്ന്… അപ്പോഴേക്കും പ്രൊഡക്ഷന്‍ ബോയി ഞങ്ങളുടെ പ്ലേറ്റ് എടുക്കാന്‍ വന്നിരുന്നു. ലാലേട്ടന്റെ പ്ലേറ്റ് എടുത്തു. എന്റെ പ്ലേറ്റ് എടുക്കാന്‍ നേരം ലാലേട്ടന്‍ പറഞ്ഞു ആ പ്ലേറ്റ് എടുക്കണ്ട എന്ന്. ലാലേട്ടന് കൊടുത്തേക്കാന്‍.. ഞാന്‍ നോക്കിയപ്പോള്‍ ഞാന്‍ കൈകൊണ്ട് കുഴച്ച ഇഡലി ഒരു മടിയും കൂടാതെ അദ്ദേഹം കഴിക്കുന്നതാണ് ഞാന്‍ പിന്നീട് കണ്ടത്. ഒരുപക്ഷേ സ്വന്തം കുടുംബത്തിലുള്ളവര്‍ പോലും അതിനുമുതിര്‍ന്നു എന്നു വരില്ല. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഇത്തരം കാര്യങ്ങളില്‍ ഒന്നും താല്‍പ്പര്യം ഉണ്ടായെന്നും വരില്ല. പക്ഷേ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആണ് എന്റെ മുമ്പില്‍ ഇരുന്ന് ഞാന്‍ കൈകൊണ്ട് കുഴച്ച ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം ആ പാത്രത്തില്‍ ഉണ്ടായിരുന്ന ഭക്ഷണം അത്രയും കഴിച്ചു’, മനോജ് കെ ജയന്‍ പറഞ്ഞു.