ഊണിന് രുചിപകരാൻ ഒരു സൂപ്പർ ചമ്മന്തി രുചി ഇതാ.
ചേരുവകൾ
ഉണക്ക ചെമ്മീൻ – 75 ഗ്രാം
ചെറിയ ഉള്ളി – 14-15
മുളകുപൊടി – അരസ്പൂൺ മുതൽ 1സ്പൂൺ വരെ എരിവ് അനുസരിച്ച്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3-4സ്പൂൺ
തയാറാക്കുന്ന വിധം :
- ഉണക്ക ചെമ്മീൻ വെള്ളത്തിൽ കുറച്ചുനേരം ഇട്ടശേഷം നന്നായി ഉള്ളിലെ കറുപ്പ് നിറമുള്ളതൊക്കെ വൃത്തിയാക്കി 4-5 തവണ നന്നായി കഴുകി എടുക്കാം.
- ഒരു പാനിൽ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി വഴറ്റുക. അതിനുശേഷം കഴുകിവച്ച
- ചെമ്മീൻ നന്നായി വറക്കുക. മുളകുപൊടി കൂടെ ചേർത്ത് വറക്കുക.
- ചൂട് കുറഞ്ഞ ശേഷം ഉപ്പ് ചേർത്ത് വെള്ളം ഇല്ലാതെ എല്ലാം കൂടെ അരക്കുക
.വീണ്ടും ഒരു പാനിൽ എണ്ണ ഒഴിച്ച് അരച്ച ചെമ്മീൻ ചേർത്ത് നന്നായി വഴറ്റുക കളർ മാറുന്നതുവരെ..ചമ്മന്തി റെഡി. - ഈ ചമ്മന്തിയിൽ പുളി ചേർക്കുന്നില്ല, മുളകുപൊടി അരയ്ക്കുമ്പോൾ ചേർത്താലും മതി വറക്കണം എന്ന് നിർബന്ധം ഇല്ല.
content highlight: unakka-chemmeen-chammanthi