കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ്മേള ഞായറാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കും. ജൂലൈ 14, 15 തീയതികളില്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉല്ലാസ്മേള നടക്കുക. ഞായറാഴ്ച രാവിലെ 10 ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉല്ലാസ്മേള ഉദ്ഘാടനം ചെയ്യും. അഡ്വ. വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷനാകുന്ന പരിപാടിയില്‍ എം എല്‍ എമാരായ ആന്റണി രാജു കെ ആന്‍സലന്‍ , ഡി കെ മുരളി , വി ശശി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
സാക്ഷരതാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടുത്തിയ പ്രദര്‍ശനസ്റ്റാളിന്റെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ മേയര്‍ ശ്രീമതി ആര്യാ രാജേന്ദ്രന് നിര്‍വഹിക്കും. തുടര്‍വിദ്യാഭ്യാസം, തുല്യത, വൈജ്ഞാനിക സമൂഹം, ‘നവകേരളത്തിന് പുതുസാക്ഷരത’ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിക്കും. വൈകിട്ട് 6 ന് നടക്കുന്ന സാംസ്കാരിക സായാഹ്നം അഡ്വ എ എ റഹിം എം പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയര്‍ ശ്രീ പി കെ രാജു അധ്യക്ഷനാകുന്ന പരിപാടിയില്‍ ശ്രീ സി കെ ഹരീന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും.
പ്രേരക്മാര്‍,പഠിതാക്കള്‍,ഇന്‍സ്ട്രക്ടര്‍മാര്‍ എന്നിവരുടെ കലാപരിപാടിയും ഉണ്ടായിരിക്കും. തിങ്കളാഴ്ച നടക്കുന്ന നടക്കുന്ന അനുമോദനസമ്മേളനം തദ്ദേശ സ്വയംഭരണ- എക്സൈസ്വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പഠിതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ അധ്യക്ഷനാകും. മികവുപുലര്‍ത്തിയ പ്രേരക്മാരെയും ഉല്ലാസ് മികവുത്സവത്തില്‍ പങ്കെടുത്ത വളന്ററി ടീച്ചര്‍മാരെയും എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്, ഐ ബി സതീഷ്, എം വിന്‍സെന്റ്, അഡ്വ.ജി സ്റ്റീഫന്‍ എന്നിവര്‍ അനുമോദിക്കും.
ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോ.ജിജു പി.അലക്സ് മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്മാന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്‍ സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ശ്രീമതി എ ജി ഒലീന എന്നിവര്‍ സന്നിഹിതരാകും.
CONTENT HIGH LIGHTS;New India Literacy Programme’ Ullash Mela tomorrow and the next day at Nishagandi