ടെൽ അവീവ് : ഇസ്രായേലിൽ മലയാളി യുവതി മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സെെഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഒഴിവ് സമയത്ത് കടൽ കാണാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്.
അതേസമയം, ആലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കലവൂർ സ്വദേശി ഫ്രാൻസിസ് (19) ആണ് മരിച്ചത്. പൊള്ളേത്തൈയിലെ കടപ്പുറത്ത് സുഹൃത്തുക്കൾക്കൊപ്പം ഫ്രാൻസിസ് കടലിൽ കുളിക്കാനിറങ്ങിയത്. തുടർന്ന് കാണാതാകുകയായിരുന്നു.
രാത്രിയിൽ മുങ്ങൽ വിദഗ്ധർക്ക് ഇവിടെ തിരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. രാവിലെ കടലിൽ പോയ വള്ളക്കാർക്ക് ഫ്രാൻസിസിന്റെ മൃതദേഹം ലഭിക്കുകയായിരുന്നു. ഫ്രാൻസിസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.