ഗാന്ധി കുടുംബത്തെ ലക്ഷ്യം വെച്ചാണ് ഏറ്റവും കൂടുതല്‍ വ്യാജ ചിത്രങ്ങളും പോസ്റ്റുകളും സമൂഹമാധ്യമത്തില്‍ വരുന്നതെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സംഘപരിവാര്‍ സൈബര്‍ ഇടങ്ങളില്‍ ഒരോ മണിക്കൂര്‍ ഇടവെട്ടാണ് സോണിയ ഗാന്ധിയെയും മക്കളായ രാഹൂല്‍, പ്രിയങ്ക എന്നിവര്‍ക്കെതിരെയുള്ള വ്യാജ പോസ്റ്റുകളും, ചിത്രങ്ങളും സോഷ്യല്‍ മീഡിയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം പോസ്റ്റുകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വീണ്ടും ഇവയെല്ലാം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പറഞ്ഞു വരുന്നത് അതു പോലെ മറ്റൊരു വ്യാജ ചിത്രത്തിന്റെ കാര്യമാണ്, സിഗരറ്റും പിടിച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുന്നത്.
ഫേസ്ബുക്കില്‍ സര്‍വേഷ് കുതലേഹ്രിയ എന്ന വ്യക്തി ഇക്കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റാണ് വീണ്ടും ചര്‍ച്ചാ വിഷയമായത്. ഇത് തിരിച്ചറിയുന്നയാള്‍ക്ക് 8500 ‘ഖടാ ഖട് ടാക ടക്’ ലഭിക്കും എന്ന് ഹിന്ദിയില്‍ എഴുതിയ ഒരു അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് ഉപയോക്താവ് സര്‍വേഷ് കുത്‌ലേഹ്രിയ ചിത്രം പങ്കിട്ടത് . പോസ്റ്റിന് 20,000 ലൈക്കുകളും 5,900 ഷെയറുകളും ലഭിച്ചു. പലപ്പോഴും ഇത്തരത്തില്‍ വ്യാജ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പടെ പോസ്റ്റു ചെയ്യുന്ന വ്യക്തിയാണ് സര്‍വേഷ് കുത്‌ലേഹ്രിയ എന്നറിയാന്‍ സാധിച്ചു. ഇതിനിടയില്‍ ഫെസ്ബുക്ക്, എക്‌സ് എന്നിവയിലെ മറ്റ് നിരവധി ഉപയോക്താക്കള്‍ ഇതേ അടിക്കുറിപ്പോടെ ചിത്രം പങ്കിട്ടു. കുറച്ച് ഉദാഹരണങ്ങള്‍ ചുവടെയുണ്ട്.
വൈറലായ ചിത്രത്തിന്റെ താഴെ ഇടത് കോണില്‍ ”റീമേക്കര്‍” എന്ന് എഴുതിയ വാട്ടര്‍മാര്‍ക്ക് ഞങ്ങള്‍ ശ്രദ്ധിച്ചു. ഒരു ഗൂഗിള്‍ സെര്‍ച്ച് നടത്തിയതിന് ശേഷം, റീമേക്കര്‍ ഒരു AI ക്രിയേറ്റീവ് കണ്ടന്റ് ജനറേറ്ററാണെന്ന് ഞങ്ങള്‍ കണ്ടെത്തി. ചിത്രങ്ങളിലും വീഡിയോകളിലും മുഖങ്ങള്‍ സ്വാപ്പ് ചെയ്യാന്‍ ഇത് ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു, യഥാര്‍ത്ഥ ഉള്ളടക്കത്തിലെ വ്യക്തിയുടെ മുഖം മറ്റൊരാളുടെ മുഖം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ റീമേക്കര്‍ വഴി സാധിക്കുന്നു. വൈറലായ ചിത്രം ഒറിജിനലിന്റെ എഡിറ്റ് ചെയ്ത പതിപ്പാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 2013 ഫെബ്രുവരിയില്‍ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ടംബ്ലറില്‍ പങ്കിട്ട ഒരു പോസ്റ്റ് കാണാന്‍ സാധിച്ചു. വിദഗ്ധമായി ഗൂഗിളില്‍ പരിശോധന നടത്തിയപ്പോള്‍ യഥാര്‍ത്ഥ ചിത്രം കാണാന്‍ സാധിച്ചു. അതു മറ്റൊരു സ്ത്രീയുടെ ഫോട്ടയായിരുന്നു. അതില്‍ സോണിയ ഗാന്ധിയുടെ ചിത്ര എഐ റീമേക്കര്‍ സേഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാറ്റിയതാണെന്ന് മനസിലായി. ആ ചിത്രത്തിന് അടിക്കുറിപ്പും ഉണ്ടായിരുന്നു, അത് ഇപ്രകാരമായിരുന്നു; ഗസാലെ ഫോട്ടോ എടുത്തത് ഫര്‍സാദ് സര്‍ഫറാസി, 2012 എന്നായിരുന്നു. ഈ ചിത്രത്തിന്റെ താഴെ വലത് കോണില്‍, സൂചിപ്പിച്ച ഫോട്ടോഗ്രാഫറുടെ പകര്‍പ്പവകാശ അടയാളവും കാണാം. ഫര്‍സാദ് സര്‍ഫറാസിയുടെ ചിത്രത്തിന് അദ്ദേഹത്തിന്റെ ആരാധകരില്‍ നിന്നും നിരവധി തവണ പ്രശംസ ലഭിച്ചിരുന്നു, അതിന്റെ ഭാഗമായി നിരവധി പേര്‍ ഈ ചിത്രം അനവധി അവസരങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍, മേല്‍പ്പറഞ്ഞ കണ്ടെത്തലുകളില്‍ നിന്ന്, വൈറലായ ചിത്രം റീമേക്കര്‍ ഉപയോഗിച്ച് എഡിറ്റുചെയ്തതാണെന്നും യഥാര്‍ത്ഥ ചിത്രത്തിലെ സ്ത്രീയുടെ മുഖം സോണിയ ഗാന്ധിയുടെ ചിത്രത്തിനൊപ്പം മാറ്റിയതാണെന്നും, ഈ ചിത്രം തികച്ചും വ്യാജമാണെന്നും കണ്ടെത്തി.