ഷിഫ അൽ ജസീറ ആശുപത്രിയിൽ പ്രത്യേക വേനൽക്കാല ശസ്ത്രക്രിയ പാക്കേജ് തുടങ്ങി. പൗരന്മാർക്കും പ്രവാസികൾക്കും അവശ്യമായ ശസ്ത്രക്രിയകൾ കൂടുതൽ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പാക്കേജ് തുടങ്ങിയത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് പാക്കേജ് ലഭിക്കുക.
പാക്കേജിൽ ചെലവേറിയ, പ്രത്യേക രോഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകൾ വളരെ കുറഞ്ഞ നിരക്കിൽ രോഗികൾക്ക് ലഭ്യമാകും. മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്ഡെക്ടമി, നൂതനവും ഫലപ്രദവുമായ ഇൻഗ്വിനൽ ഹെർണിയ ശസ്ത്രക്രിയ എന്നിവ 400 ദിനാറിനും, മറ്റെല്ലാ ഹെർണിയ ശസ്ത്രക്രിയകൾ 300 ദിനാറിനും ലഭ്യമാണ്. രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലാപ്രോസ്‌കോപ്പിക് കോളിസിസ്റ്റെക്ടമി 500 ദിനാറിനും പെരിയാനൽ കുരു നീക്കം ചെയ്യുന്ന ശസ്ത്രക്രിയ 200 ദിനാറിനും ലഭിക്കും.
ഇത്തരം ശസ്ത്രക്രിയകൾ താരതമ്യേനെ ചെലവേറിയതാണ്. ഈ നടപടിക്രമങ്ങൾക്കായി നാട്ടിൽ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകൾ താങ്ങാവുന്ന നിരക്കിൽ എല്ലാവർക്കും ഇവിടെ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന് ഷിഫ അൽ ജസീറ ആശുപത്രി മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. ഈ പാക്കേജ് ഉപയോഗിച്ച്, വ്യക്തികൾക്ക് സാധാരണ ചെലവിന്റെ ഒരു ഭാഗം കൊണ്ട് ഉയർന്ന നിലവാരമുള്ള ശസ്ത്രക്രിയാ പരിചരണം ലഭിക്കുമെന്നും പത്രകുറിപ്പിൽ വ്യക്തമാക്കി.984ൽ ലോസ് ഏഞ്ചൽസിൽ ആദ്യ സമ്മർ ഒളിമ്പിക്സ് നടന്ന ശേഷം ഇത് 11ാം തവണയാണ് ഒമാൻ ഗെയിംസിൽ പങ്കെടുക്കുന്നത്.