ബോളിവുഡില്‍ വലിയ ഫാന്‍ബേസ് ഉളള നടനാണ് ഷാഹിദ് കപൂര്‍. തുടക്കത്തില്‍ റൊമാന്റിക് റോളുകള്‍ അവതരിപ്പിച്ച് അംഗീകരിക്കപ്പെട്ട അദ്ദേഹം, പിന്നീട് ആക്ഷന്‍ സിനിമകളിലും ത്രില്ലറുകളിലും മികവാര്‍ന്ന പ്രകടനങ്ങള്‍ കഴ്ചവെച്ചു. മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുളള നടനാണ് ഷാഹിദ് കപൂര്‍. സിനിമ ജീവിതത്തോടൊപ്പം ദാമ്പത്യ ജീവിതവും ഒരേ പോലെ കൊണ്ടുപോകുന്ന ഒരു വ്യക്തിയാണ് ഷാഹിദ്.
തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം തന്നെ നടന്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ട് ആരാധകര്‍ ആ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിട്ടുമുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിന്റെ ഫാമിലി ഫോട്ടോസില്‍ ഭാര്യയെയും മക്കളെയുമാണ് കാണാറ്. ഭാര്യക്കും മക്കള്‍ക്കും ഒപ്പം ഒഴിവുസമയങ്ങള്‍ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഒരു വലിയ ഫാന്‍ബേസ് തന്നെയുണ്ട് ബോളിവുഡില്‍.
ഇപ്പോള്‍ ഇതാ താരം പങ്കുവെച്ചിരിക്കുന്ന മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ഷാഹിദിന്റെ മക്കളായ മിഷയെയും മകന്‍ സെയ്‌നെയും കുറിച്ചുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍. രണ്ടു മക്കളെയും ഷാഹിദ് കപൂര്‍ എടുത്തുയര്‍ത്തുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
‘നിങ്ങള്‍ കുട്ടികള്‍ക്കൊപ്പം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്നു’ എന്നാണ് ചിത്രത്തിന് താഴെ വന്ന ഒരു കമന്റ് മറ്റൊരു ആരാധകന്റെ കമന്റ് ആകട്ടെ ‘സൂപ്പര്‍ ഡാഡി’ എന്നും മറ്റൊരു ആരാധകന്‍ ‘കൂള്‍ ഡാഡി’ എന്നും..അങ്ങനെ തുടങ്ങി നിരവധി കമന്റുകളാണ് ഷാഹിദ് കപൂറിന് ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഷാഹിദ് കപൂറും ഭാര്യ മീര രജ്പുതും തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി ഷാഹിദ് കപൂര്‍ ഇരുവരുടെയും ഒരു ചിത്രവും പങ്കുവെച്ചിരുന്നു. ‘എന്റെ സന്തോഷകരമായ സ്ഥലം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.