നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകന്‍ രമേശ് നാരായണനെതിരെ സോഷ്യന്‍ മീഡിയില്‍ ഉള്‍പ്പെട വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. നടനും സംവിധായകനുമായ ബോബന്‍ സാമുവലും വിഷയത്തില്‍ ആസിഫ് അലിയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചു. ‘തന്റെ ചിരിയുടെ മുന്‍പില്‍ ഒരുപാടുപേര്‍ ചെറുതായിപ്പോയെടോ’ എന്ന വരിയോടൊപ്പം ആസിഫിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്.
മനോരഥങ്ങള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ആന്തോളജി സിനിമയുടെ ട്രൈലര്‍ ലോഞ്ച് ചടങ്ങിലാണ് സംഭവങ്ങള്‍ ഉണ്ടായത്. രമേശ് നാരായണ ആദരിക്കാന്‍ വേണ്ടി ആസിഫ് അലി വേദിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ ആ ക്ഷണം നിരസിച്ച രമേശ് നാരായണന്‍ ആസിഫിനോട് എന്തോ പറയുകയും പുറകില്‍ ഇരുന്ന് ജയരാജിനെ തനിക്ക് അവാര്‍ഡ് നല്‍കാനായി വിളിക്കുകയും ചെയ്തു. ബിജു മേനോനും ഇന്ദ്രജിത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അവിടെ സന്നിഹിതരായിരുന്നു. അവാര്‍ഡ് നല്‍കാന്‍ വന്ന ആസിഫ് അലിയെ അപമാനിച്ച് മറ്റൊരാളെകൊണ്ട് അവാര്‍ഡ് സ്വീകരിച്ച നടപടിയാണ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. എം.ടി. വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സീരിസ് മനോരഥങ്ങളില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ബിജു മേനോന്‍, ആസിഫ് അലി, പാര്‍വ്വതി, നദിയ മൊയ്തു, സിദ്ദിഖ്, ഇന്ദ്രജിത്, ഇന്ദ്രന്‍സ് തുടങ്ങിയ താരനിന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകരായ പ്രിയദര്‍ശന്‍, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവന്‍, രഞ്ജിത്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട് തുടങ്ങിയവരാണ് 9 ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നത്. പ്രിയദര്‍ശന്‍ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. എംടിയുടെ മകളും നര്‍ത്തകിയുമായ അശ്വതിയാണ് ഒരു സിനിമയുടെ സംവിധാനം.