Education

ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷന്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ ഫൗണ്ടേഷന്‍ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘ഭാരതി എയര്‍ടെല്‍ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം’ ആരംഭിക്കുന്നു. വിദ്യാര്‍ഥികളുടെ യോഗ്യതയും സാമ്പത്തികാവസ്ഥയും പരിഗണിച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. 100% ഫീസും ഒരു ലാപ്‌ടോപും ലഭിക്കും. കൂടാതെ അപേക്ഷിച്ചവരില്‍നിന്നും യോഗ്യരായ മുഴുവന്‍ കുട്ടികള്‍ക്കും ഹോസ്റ്റല്‍ ഫീസും മെസ്സ് ഫീസും നല്‍കും. പെണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു. കുടുംബ വാര്‍ഷിക വരുമാനം 8.5 ലക്ഷം രൂപയില്‍ കവിയരുത്. 2024 ഓഗസ്റ്റില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കും. ഭാരതി എയര്‍ടെല്‍ സ്‌കോളര്‍ഷിപ്പിനായി ഐഐടികള്‍, എന്‍ഐടി കോഴിക്കോട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ഉള്‍പ്പെടെ ടോപ് 50 എന്‍ഐആര്‍എഫ് (എന്‍ജിനിയറിങ്) കോളേജുകളിലെ ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ടെലികോം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, എമെര്‍ജിങ് ടെക്‌നോളജികള്‍ (എഐ, ഐഒടി, എആര്‍/വിആര്‍, മെഷിന്‍ ലേണിങ്, റോബോട്ടിക്‌സ്) എന്നീ മേഖലകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. സ്‌കോളര്‍ഷിപ്പ് നേടിയവര്‍ ‘ഭാരതി സ്‌കോളര്‍’ എന്ന് അറിയപ്പെടും. ഈ വര്‍ഷം 250 വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കി കൊണ്ട് സ്‌കോളര്‍ഷിപ്പ് ആരംഭിക്കുന്നു. വര്‍ഷം 100 കോടി രൂപയിലധികം ചെലവിട്ടുകൊണ്ട് ഭാവിയില്‍ 4000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കും.

Bharti Airtel Foundation launches ‘Bharti Airtel Scholarship Program’

Latest News