മലയാളിക്ക് എന്നും അല്പം ഇഷ്ടം കൂടുതലുള്ള ഒരു വിഭവമാണ് മീൻ കറി ഒന്നോ രണ്ടോ ദിവസം കൂട്ടുമ്പോൾ ഇറച്ചിയും ചിക്കനും ഒക്കെ ആളുകൾക്ക് മടുക്കുമെങ്കിലും ദിവസവും അടുക്കാത്ത ഒരേയൊരു ഭക്ഷണം മത്സ്യം തന്നെയാണ് അതിൽ തന്നെ മീൻകറി എന്നത് മലയാളികളുടെ ഒരു പ്രത്യേക വികാരം തന്നെയാണ് എന്നാൽ തേങ്ങ അരച്ച മീൻ കറി അധികമാരും ഉണ്ടാക്കാറില്ല പൊതുവെ മുളകിട്ട മീൻകറിയോടാണ് എല്ലാവർക്കും താൽപര്യം എങ്കിലും തേങ്ങയരച്ച മീൻകറിയുടെ റെസിപ്പി ഒന്ന് മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ് രുചികരമായി തേങ്ങയരച്ച മീൻ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ഇതിന് ആവശ്യമുള്ള വസ്തുക്കൾ
ആവശ്യത്തിന് മീൻ കഷണങ്ങൾ അരക്കിലോ മീനാണ് എടുക്കുന്നത് എങ്കിൽ മുളകുപൊടി ഒരു ചെറിയ സ്പൂൺ മതി മല്ലിപ്പൊടിയും ഒരു ചെറിയ സ്പൂൺ മഞ്ഞൾ പൊടിയും ചെറിയ അര സ്പൂൺ പെരുംജീരകപ്പൊടി ചെറിയ സ്പൂൺ കുരുമുളകുപൊടി അര ചെറിയ സ്പൂൺ ഇഞ്ചി അഞ്ച് കഷണം വെളുത്തുള്ളി ആറലി തേങ്ങ ചിരവിയത് അരക്കപ്പ് വെളിച്ചെണ്ണ രണ്ടു വലിയ സ്പൂൺ കടുക് ഒരു ചെറിയ സ്പൂൺ ചുവന്നുള്ളി അരിഞ്ഞത് നാല് ചെറിയ സ്പൂൺ പച്ചമുളക് അരിഞ്ഞത് മൂന്നെണ്ണം കറിവേപ്പില രണ്ടു തണ്ട് വാളൻപുളി ഒരു ചെറിയ ഉരുള വെള്ളത്തിൽ കുതിർത്തത്. ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി കഴുകിയ മീനിലേക്ക് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി പെരുംജീരകപ്പൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി തുടങ്ങിയവ കുറച്ചു വെള്ളത്തിൽ കുതിർത്ത് തേങ്ങ കൂടി ചേർത്ത് നന്നായി അരച്ച് വയ്ക്കുക കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക ശേഷം കുറച്ച് ചെറു ചുവന്നുള്ളി അരിഞ്ഞത് പച്ചമുളക് കറിവേപ്പില തുടങ്ങിയവ നന്നായി ചേർത്ത് വഴറ്റി എടുക്കുക ആവശ്യമാണെങ്കിൽ സമയത്ത് കുറച്ച് വെള്ളം കൂടി ചേർക്കാവുന്നതാണ് അതിനുശേഷം മീൻ കഷണങ്ങളും പിഴിഞ്ഞ പുളിയും ചേർത്ത് ഇളക്കാവുന്നതാണ് ഈ സമയത്ത് ആവശ്യമെങ്കിൽ കുറച്ച് കറിവേപ്പില കൂടി ചേർക്കുക ഒപ്പം പാകത്തിന് ഉപ്പ് കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുകയാണ് വേണ്ടത് ഇനിയും ചെറുതീയിൽ വച്ച് വേവിക്കണം ഒരിക്കലും വലിയ തീയിൽ വേവിക്കാൻ പാടില്ല ചെറുതീയിൽ വെച്ച് വേവിച്ചാൽ മാത്രമേ ഇത് രുചിയോടെ കഴിക്കാൻ സാധിക്കും. ശേഷം ഇത് ചോറിനൊപ്പം വിളമ്പാവുന്നതാണ് ഏറെ രുചികരമായ രീതിയിൽ തന്നെ ഇത് നമുക്ക് ഉണ്ടാക്കിയെടുക്കാം മീൻ കഷണങ്ങൾ ഒന്നും തന്നെ ഉടയാതെ ഇരിക്കാൻ ശ്രദ്ധിക്കണം