ലോകത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതും സമ്പൂര്‍ണവുമായ സ്റ്റെഗോസോറസ് ഫോസില്‍ 44.6 മില്യണ്‍ ഡോളറിന് വിറ്റു. ന്യൂയോര്‍ക്കിലെ സോഥെബിസില് ഇന്നലെയാണ് ലേലം നടന്നത്. ലേലത്തില്‍ വിറ്റ ഏറ്റവും വിലയേറിയ ഫോസിലായി ഇത് മാറി. ‘അപെക്സ്’ എന്ന് വിളിപ്പേരുള്ള ദിനോസര്‍ അവശിഷ്ടങ്ങള്‍ വില്‍പ്പനയ്ക്ക് മുമ്പുള്ള കുറഞ്ഞ എസ്റ്റിമേറ്റിനേക്കാള്‍ 11 മടങ്ങ് അധികമായാണ് ലേലത്തില്‍ പോയത്. കൊളറാഡോയിലെ മൊഫാറ്റ് കൗണ്ടിയിലെ ദിനോസര്‍ പട്ടണത്തിനടുത്തുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ പാലിയന്റോളജിസ്റ്റ് ജേസണ്‍ കൂപ്പര്‍ ആണ് ഇത് കണ്ടെത്തിയത്. 2022ല്‍ തന്റെ വസ്തുവില്‍ ഖനനം നടത്തി കണ്ടെത്തിയതായിരുന്നു.
‘അപെക്സ്’ ദിനോസോര്‍ ഫോസിലിന് 3.4 മീറ്റര്‍ (11 അടി) ഉയരവും, മൂക്ക് മുതല്‍ വാല് വരെ 8.2 മീറ്റര്‍ (27 അടി) നീളവുമുണ്ട്. ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ‘സോഫി’ എന്ന സ്റ്റെഗോസോറസ് മാതൃകയേക്കാള്‍ 30 ശതമാനം വലുതാണിത്. ഒരു യു.എസ് സ്ഥാപനമാണ് ഈ ഫോസില്‍ ലേലത്തില്‍ സ്വന്തമാക്കിയത്. ദിനോസോറുകളുടെ ഫോസിലുകള്‍ പര്യവേക്ഷണം ചെയ്യുന്ന പേര് വെളിപ്പെടുത്താത ആളാണ് വാങ്ങിയത്. ‘അപെക്സ് ജനിച്ചത് അമേരിക്കയിലാണ്, അമേരിക്കയില്‍ തുടരാന്‍ പോകുന്നു!’എന്നാണ് ഫോസില്‍ ലേലത്തില്‍ പിടിച്ച വ്യക്തി അഭിപ്രായപ്പെട്ടത്.
”അപെക്സ്’ ഇന്ന് അതിന്റെ പേരിന് അനുസൃതമായി ജീവിച്ചിരിക്കുന്നു. ഇത് ലേലത്തില്‍ ഇതുവരെ വിറ്റുപോയതില്‍ വച്ച് ഏറ്റവും മൂല്യവത്തായ ഫോസില്‍ ആകാന്‍ ആഗോളതലത്തില്‍ ലേലക്കാരെ പ്രചോദിപ്പിക്കുകയാണ്. ഇത്തരം വില്‍പ്പനകള്‍ വര്‍ഷങ്ങളായി ഇവിടെ നടന്നു കൊണ്ടിരിക്കുകയാണ്. കൂടാതെ, കൊളറാഡോയില്‍ ദിനോസോര്‍ ഫോസില്‍ കണ്ടെത്തിയതു മുതല്‍ ന്യൂയോര്‍ക്കിലെ വില്‍പ്പന വരെ ഞങ്ങള്‍ ജേസണ്‍ കൂപ്പറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സോഥെബിയുടെ സയന്‍സ് ആന്റ് പോപ്പുലര്‍ കള്‍ച്ചറിന്റെ ആഗോള തലവനായ കസാന്ദ്ര ഹാട്ടണ്‍ പറഞ്ഞു.
ഇങ്ങനെയൊരു ഫോസില്‍ ഇപ്പോള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചതില്‍ ആഹ്ലാദിക്കുന്നു. അത് ഭൂമിയില്‍ ചുറ്റി സഞ്ചരിച്ച് 150 ദശലക്ഷം വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ പുരാതന നിധികള്‍ സംരക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയെ, ഇത്ര വലിയ തുകയുടെ ലേലം ഓര്‍മ്മിപ്പിക്കുന്നു. ‘അപെക്സ്’ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പൂര്‍ണ്ണമായ അസ്ഥികൂടങ്ങളില്‍ ഉയര്‍ന്ന സ്ഥാനത്താണ്. ഏകദേശം 254 ഫോസില്‍ അസ്ഥികളുണ്ട് ഇതില്‍. അസ്ഥികൂടം ഒരു വലിയ, കരുത്തുറ്റ പ്രായമുള്ള ദിനോസോറിന്റേതായിരുന്നു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ തെളിവുകളും ഉണ്ടായിരുന്നു. സോഥെബിയുടെ അഭിപ്രായത്തില്‍ അത് വാര്‍ദ്ധക്യത്തില്‍ ജീവിച്ചിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
യുദ്ധവുമായി ബന്ധപ്പെട്ട പരിക്കുകളോ ലക്ഷണങ്ങളോ പോസ്റ്റ്മോര്‍ട്ടത്തില്‍ കാണിച്ചില്ല. ഇത് കട്ടിയുള്ള മണല്‍ക്കല്ലില്‍ സംരക്ഷിക്കപ്പെട്ടു. അതുകൊണ്ുതന്നെ അസ്ഥികളെ വളച്ചൊടിക്കുന്നതില്‍ നിന്ന് വര്‍ഷങ്ങളോളം സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്തുവെന്നാണ് അനുമാനം. ഉല്‍ക്കാശിലകള്‍, ധാതുക്കള്‍, ഗൊഗോട്ടുകള്, ആദ്യമായി പാലിയോലിത്തിക്ക് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സോഥെബിയുടെ നാച്ചുറല്‍ ഹിസ്റ്ററി ലേലത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു.
CONTENT HIGHLIGHTS;The largest dinosaur fossil ever found sold for $44 billion?