Kerala

റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം എംപയറിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു | Rotary Club of Trivandrum Empire elected new officers

2024 – 2025 വർഷത്തെ റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം എംപയറിന്റെ പുതിയ ഭാരവാഹികളായി Rtn . മഞ്ചു സി നായറിനെയും Rtn . അഷറഫ് .എ റസാഖ് നെയും തെരഞ്ഞെടുത്തു. പുതിയ ഭാരവാഹിത്വവും സേവന പദ്ധതികളുടെ ഉദ്ഘാടനവും ​ജൂലായ് 14 ന് ഹോട്ടൽ ഹൈലാൻഡ് പാർക്കിൽ വച്ച് നടന്നു. റോട്ടറി ക്ലബും കേരള വിഷനും സംയുക്തമായി നടത്തുന്ന സേവന പദ്ധതിയായ “എന്റെ കൺമണിക്ക് ​ ഫസ്റ്റ് ​ഗിഫ്റ്റ്” എന്നതിലേക്കുളള ധനസഹായം കേരള വിഷൻ പ്രതിനിധി ഏറ്റുവാങ്ങി.

GHVSS FOR THE DEAF ജ​ഗതിയിലെ വി​ദ്യാർത്ഥിയായ വി​​ദ്യയ്ക്ക് ശ്രവണസഹായിയും നൽകി. ചടങ്ങിൽ മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ Rtn . ശ്രീനീവാസൻ, മുൻ അസിസ്റ്റന്റ് ഗവർണർ Rtn . അഡ്വ. രാജീവ് , അസിസ്റ്റന്റ് ഗവർണർ Rtn . ജോജു സാമുവൽ, deputy commissioner of excise രാധകൃഷ്ണൻ ബി , മുൻ ക്ലബ്ബിന്റെ പ്രസിഡന്റ് Rtn . പീറ്റർ കാർമൽ തുടങ്ങിയവർ സംസാരിച്ചു.