അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുമായി ബഹിരാകാശ കരാറിൽ ഒപ്പുവച്ച് സൗദി അറേബ്യ. ബഹിരാകാശ പര്യവേക്ഷണം, ശാസ്ത്ര ഗവേഷണം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരണം വർധിപ്പിക്കാനാണ് കരാർ ലക്ഷ്യമിടുന്നത്. ബഹിരാകാശ ഭൗമ ശാസ്ത്രം, വ്യോമയാനം, ബഹിരാകാശ ദൗത്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലും സഹകരണം ഉറപ്പാക്കും. സൗദി ബഹിരാകാശ ഏജൻസി ചെയർമാൻ അബ്ദുല്ല അൽ സവാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വ്യോമയാന പ്രവർത്തനങ്ങൾ, ബലൂൺ കാമ്പയിനുകൾ, ശാസ്ത്രീയ ഡാറ്റാ കൈമാറ്റം, സംയുക്ത ശിൽപശാലകൾ, യോഗങ്ങൾ എന്നിവ ഉൾപെട്ടതായിരിക്കും പുതിയ കരാർ. ബഹിരാകാശ മേഖല വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രവർത്തനങ്ങളുടെ നാഴികക്കല്ലാവും പുതിയ കരാറെന്നും അബ്ദുല്ല അൽ സവാഹ കൂട്ടിച്ചേർത്തു. ശക്തമായ ബഹിരാകാശ മേഖല വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ. ബഹിരാകാശ മേഖല വികസിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രവർത്തനങ്ങളുടെ നാഴികക്കല്ലാവുമിത്.