ഇന്‍ഡോര്‍ പ്ലാന്‍സിന്റെ പ്രാധാന്യം കൂടിവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രധാനമായും കോവിഡ് സമയത്ത് ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്. വീടിനകം മോടി കൂട്ടാന്‍ പലരും ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ. ഏറ്റവും ലളിതമായി വീടിനകം മനോഹരമാക്കാന്‍ സഹായിക്കുന്നവയാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. ബോട്ടില്‍ ആര്‍ട്ട് ചെയ്യുന്നവരുടെ പ്രധാന വിനോദമായി കുപ്പികളിലും അല്ലാതെയും സ്ഥാനം പിടിച്ച ഇവ മനുഷ്യന്റെ മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മനസിന് കുളിര്‍മ നല്‍കുന്നതും വായു ശുദ്ധീകരിക്കാന്‍ കഴിയുന്നതും അതിലുപരി പോസിറ്റിവിറ്റി നിറയ്ക്കാന്‍ കഴിയുന്നതുമായ ചെടികളാല്‍ വീടിന്റെ അകത്തളങ്ങള്‍ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുക എന്നതാണ് ഇന്‍ഡോര്‍ ഗാര്‍ഡന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വീടിനുളളില്‍ വളര്‍ത്താന്‍ പറ്റിയ കുറച്ചുചെടികള്‍ നമുക്ക് പരിചയപ്പെടാം…
1. ഇംഗ്ലീഷ് ഐവി
അന്തരീക്ഷത്തില്‍ നിന്നും വിഷാംശങ്ങളായ ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, സൈലീന്‍, ടോലുയിന്‍ എന്നിവ സ്വാംശീകരിക്കുന്നതില്‍ ഇംഗ്ലീഷ് ഐവി വളരെ ഫലപ്രദമാണ്. മലിനമായ ശുദ്ധീകരിക്കാനും അലര്‍ജി ലക്ഷണങ്ങള്‍ മെച്ചപ്പെടുത്താനും ഇതിന് കഴിയും. മിതമായ വെളിച്ചം; പതിവായി വെള്ളം എന്നിവ ഈ ചെടിക്ക് അനിവാര്യമാണ്.
2. സ്‌പൈഡര്‍ പ്ലാന്റ്
കിടപ്പുമുറിയില്‍ തൂക്കിയിടാനുള്ള സൗകര്യമുണ്ടെങ്കില്‍ വളരെ ഉചിതമായ ഒരു ചെടിയാണ് സ്‌പൈഡര്‍ പ്ലാന്റ്. ഇത് അന്തരീക്ഷത്തില്‍ നിന്നും ബെന്‍സീന്‍, ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സൈലിന്‍ തുടങ്ങിയ വിഷമാലിന്യങ്ങളെ ആഗിരണം ചെയ്യുന്നു. വളരെ ചെറിയ തായ് ആയിരിക്കുമ്പോള്‍ ഇടയ്ക്കിടെ സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. എന്നാല്‍ ചെടി നന്നായി വേരുറച്ചുകഴിഞ്ഞാല്‍ മിതമായ പ്രകാശം,ഇടയ്ക്കിടെ വെള്ളം എന്നിവ ധാരാളമാണ്.
3. ഹാര്‍ട്ട് ലീഫ് ഫിലോഡെന്‍ഡ്രോണ്‍
നാസയുടെ മികച്ച 10 ഇന്‍ഡോര്‍ ചെടികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ചെടിയാണ് ഫിലോഡെന്‍ഡ്രോണ്‍ ഈ ചെടിയുടെ ഇലകള്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ളവയാണ്. വായുവില്‍ നിന്ന് ഫോര്‍മാല്‍ഡിഹൈഡ് ആഗിരണം ചെയ്യുന്നതിന് ഇത് വളരെ ഫലപ്രദമാണ്. മിതമായ പ്രകാശം, വളരെ കുറച്ചുമാത്രം വെള്ളം എന്നിവ ലഭ്യമാക്കിയാല്‍ ഇത് നന്നായി വളരും.
4 സ്‌നേക്ക് പ്ലാന്റ്
പരിപാലനം മാത്രം ആവശ്യമുള്ള ചെടിയാണ് ഇത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഓക്സിജനായി പരിവര്‍ത്തനം ചെയ്യുന്ന ചെടികളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഇതിന്റെ സ്ഥാനം. ഇത് പകലും രാത്രിയും ഇന്‍ഡോര്‍ വായു ഫില്‍ട്ടര്‍ ചെയ്യുന്നു. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാല്‍ മതി.
5 ഗോള്‍ഡന്‍ പോത്തോസ്
ഹാര്‍ട്ട് ലീഫ് ഫിലോഡെന്‍ഡ്രോണിന്റെ സൗന്ദര്യാത്മകതയ്ക്ക് സമാനമായി, ഫോര്‍മാല്‍ഡിഹൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്. ബെന്‍സീന്‍ എന്നിവ ഫില്‍ട്ടര്‍ ചെയ്യുന്നതിന് ട്രെയിലിംഗ് പോത്തോസ് പ്ലാന്റ് ഫലപ്രദമാണ്. മാത്രമല്ല അവയെ പരിപാലിക്കാനും വളരെ എളുപ്പമാണ്. ഏത് സാഹചര്യത്തിലും വളരുന്നതിനാല്‍ ഇതിനു ‘ക്യൂബിക്കിള്‍ പ്ലാന്റ്’ എന്ന് വിളിപ്പേര് നല്‍കിയിരിക്കുന്നു. മിതമായ പതിവായി വെള്ളം എന്നിവ ഇതിനാവശ്യമാണ്.