കണ്ണൂർ: ഭിന്നശേഷിക്കാരിയായ ഒൻപതുകാരിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾക്ക് മരണം വരെ തടവും 3,75000 രൂപ പിഴയും. കണ്ണൂർ നടുവിൽ സ്വദേശി അലോഷ്യസിനെതിരെയാണ് നടപടി.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുട്ടിയെ 2017 മുതൽ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസിലെ വിചാരണയ്ക്കു ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.