Crime

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ കു​ട്ടി​യെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചു; പ്രതിക്ക് മരണം വരെ തടവും പിഴയും വിധിച്ച് കോടതി

ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഒ​ൻ​പ​തു​കാ​രി​യെ വ​ർ​ഷ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ച​യാ​ൾ​ക്ക് മ​ര​ണം വ​രെ ത​ട​വും 3,75000 രൂ​പ പി​ഴ​യും. ക​ണ്ണൂ​ർ ന​ടു​വി​ൽ സ്വ​ദേ​ശി അ​ലോ​ഷ്യ​സി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി കു​ട്ടി​യെ 2017 മു​ത​ൽ 2020 വ​രെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. കേസിലെ വിചാരണയ്ക്കു ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.