മുംബൈ : മഴയിൽ കൂറ്റൻ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ചു . മുംബൈയിലെ ഗ്രാൻ്റ് റോഡ് ഏരിയയിൽ നാല് നിലകളുള്ള കെട്ടിടമാണ് തകർന്നു വീണത് . നിരവധി പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി. രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമായിട്ടുണ്ട് .
പോലീസും ബിഎംസി അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിൽ. അര്‍ജുന്റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്.
റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.