Kerala

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസാ പിഴവ് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണം : ഡോ. ശശി തരൂർ എം പി | Medical malpractice in Neyyatinkara hospital should be investigated and the culprits should be punished: Dr. Shashi Tharoor MP

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിൽസാ പിഴവ് അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ഡോ. ശശി തരൂർ എം പി. നെയ്യാറ്റിൻകര ജില്ലാ ആശുപത്രി ചികിൽസാ പിഴവ് മൂലം കൃഷ്ണാ തങ്കപ്പൻ (28) എന്ന യുവതി മരിക്കാനിടയായ സംഭവം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണം. ജില്ലാ ആശുപത്രിയാക്കി ഉയർത്തിയുള്ള ഉത്തരവ് മാത്രമിറക്കിയിട്ട് കാര്യമില്ല. ജില്ലാ ആശുപത്രിക്കാവശ്യമായ ജോലിക്കാരെയും ഡോക്ടർമാരെയും നിയമിക്കണം. മെച്ചപ്പെട്ട ചികിൽസാ സംവിധാനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ കാരണം ഉണ്ടാകുന്ന ഇത്തരം ദുരന്തം ആവർത്തിക്കുവാൻ പാടില്ലെന്നും എം പി പറഞ്ഞു.