തിരുവനന്തപുരം: ജില്ലയിൽ വിദ്യാർത്ഥിനിക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കൊട്ടിയം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
എച്ച്1എന്‍1 രോഗലക്ഷണങ്ങൾ
പന്നിപ്പനി അല്ലെങ്കിൽ എച്ച്1എന്‍1 ഇൻഫ്ളുവൻസയുടെ ലക്ഷണങ്ങൾ സാധാരണ പനിക്ക് സമാനമാണ്. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ശ്വാസതടസം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം ഗുരുതരമാകാൻ ഇടയുണ്ട്. ഗർഭിണികൾ, പ്രമേഹരോഗികൾ, മറ്റു ദീർഘകാല രോഗമുള്ളവർ, പ്രായാധിക്യമുള്ളവർ എന്നിവർ കുടുതൽ ജാഗ്രത പാലിക്കണം