ഒട്ടുമിക്ക ആളുകൾക്കും വളരെയധികം പ്രിയപ്പെട്ട വിഭവമാണ് ഷവർമ എന്നാൽ ഇന്ന് വിപണിയിൽ കേൾക്കുന്ന വാർത്തകൾ ഷവർമ കഴിക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട് ഷവർമ കഴിച്ച് കൂടുതൽ ആളുകൾക്കും മരണമുണ്ടാകുന്നത് കാണുന്നതു കൊണ്ടു തന്നെ പലർക്കും കടകളിൽ നിന്നും ഷവർമ വാങ്ങി കഴിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും. ജീവനുവരെ അപകടം ഉണ്ടാകുമോ എന്ന ഭയ ഏതൊരു വ്യക്തിയെയും ആ ഒരു തീരുമാനത്തിൽ നിന്നും പിൻതിരിപ്പിക്കും എന്നാൽ നമുക്ക് വീട്ടിൽ തന്നെ ഷവർമ ഉണ്ടാക്കാൻ സാധിക്കും. ഒരു ചിക്കൻ ഷവർമ കഴിക്കണം എന്ന് തോന്നുകയാണെങ്കിൽ നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതിന് ആവശ്യമുള്ളത് എന്തൊക്കെയാണെന്ന് നോക്കാം
ആവശ്യമായുള്ളത്
കുബ്ബൂസ് ( ഇഷ്ടമല്ലെങ്കിൽ ചപ്പാത്തി ഉപയോഗിക്കാം)
മൈദ ഒന്നര കപ്പ് ഓയിൽ ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇൻസ്റ്റന്റ് ഈസ്റ്റ് അര ടീസ്പൂൺ വെള്ളം ആവശ്യത്തിന്.
ഈ ചേരുവകൾ എല്ലാം ഒരു ബൗളിൽ ഇട്ടതിനുശേഷം നല്ലപോലെ മിക്സ് ചെയ്യുക കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് വേണം 8 മിനിറ്റോളം ഇത് കുഴച്ചെടുക്കാൻ കുഴച്ചെടുത്ത മാവ് ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ മാറ്റി വയ്ക്കാവുന്നതാണ് ഒന്നര മണിക്കൂറിനു ശേഷം ഈ മാവ് നല്ലപോലെ പൊങ്ങിവരും ഈ സമയത്ത് ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വച്ച് ഉരുട്ടി എടുക്കാം അതിനുശേഷം ഇത് ചപ്പാത്തി പരത്തുന്നതുപോലെ പരത്തിയെടുക്കുക ഇനിയൊരു പാൻ ചൂടാക്കാൻ വെച്ച് ചൂടാകുമ്പോൾ ഓരോന്നായിട്ട് കൊടുത്ത് ചപ്പാത്തി ചുട്ടെടുക്കുന്ന പോലെ ചുട്ടെടുക്കാം ഇത് ഇഷ്ടമല്ല എങ്കിൽ സാധാരണ ചപ്പാത്തി ഈ ഒരു കാര്യത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.
ചിക്കൻ തയ്യാറാക്കുന്ന വിധം
ആവശ്യത്തിനു ഉപ്പ് തന്തൂരി മസാല അര ടീസ്പൂൺ ജീരകപ്പൊടി അര ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ തൈര് രണ്ട് ടീസ്പൂൺ.
ഈ ചേരുവകൾ എല്ലാം ചിക്കനിൽ നല്ലപോലെ മിക്സ് ആക്കി വയ്ക്കുക അരമണിക്കൂർ സമയത്തോളം ഫ്രിഡ്ജിൽ വയ്ക്കുന്നതായിരിക്കും നല്ലത് ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് ചിക്കൻ ഇട്ടുകൊടുത്ത് ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുകയാണ് വേണ്ടത്
ആവശ്യമായ ഫില്ലിംഗ് തയ്യാറാക്കുന്ന വിധം
ക്യാബേജ് ഒരു കപ്പ് സവാള അരിഞ്ഞത് അരക്കപ്പ് കുക്കുംബർ അറിഞ്ഞത് ആരൊക്കെ തക്കാളി കുരുകളഞ്ഞ് അരിഞ്ഞത് ഒരു ചെറിയ കുരുമുളകുപൊടി അര ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഒരു ബൗളിലേക്ക് ഈ ചേരുവകൾ എല്ലാം ചേർത്ത് നന്നായി മിക്സ് ആക്കി മാറ്റിവയ്ക്കുക
സോസ് തയ്യാറാക്കാം
ഓയിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ വെളുത്ത എള്ള് രണ്ട് ടേബിൾസ്പൂൺ മയോണൈസ് നാല് ടേബിൾ സ്പൂൺ എല്ലാ ചേരുവകളും മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക ടൊമാറ്റോ സോസ് ആവശ്യമെങ്കിൽ കുറച്ച് ഉപയോഗിക്കാം.
ഷവർമ തയ്യാറാക്കുന്ന വിധം.
ഉണ്ടാക്കിയ കുബ്ബൂസോ ചപ്പാത്തി എടുത്ത് ഒരു പ്ലേറ്റിൽ വയ്ക്കുക അതിനുമുകളിൽ ഒരു ടീസ്പൂൺ ടൊമാറ്റോ സോസ് കൂടി ചേർക്കുക സോസ് ചേർത്തതിനുശേഷം മുകളിൽ തയ്യാറാക്കി വച്ചിരിക്കുന്ന മയോണൈസ് സോസ് ചേർത്ത് കൊടുക്കാം അതിനുമുകളിൽ ആയാണ് വെജിറ്റബിൾ ചേർത്ത് കൊടുക്കേണ്ടത് ഇതിനു മുകളിൽ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ കൂടി ചേർക്കണം ഇനി സാധാരണ നമ്മൾ ചിക്കൻ ഷവർമ കടയിൽ കിട്ടുന്നതുപോലെ ഒന്ന് കവർ ചെയ്ത് എടുക്കുക നല്ല പെർഫെക്റ്റ് ആയിട്ടുള്ള ഷവർമ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും