കാളിന്ദി
ഭാഗം 22
“ചിറ്റ എന്തിനാ ഇത്രയും പെട്ടന്ന് പോകുന്നത്… രണ്ട് ദിവസം കൂടി കഴിയട്ടെ ”
“ഓഹ് വേണ്ടടി… നമ്മൾ ഒക്കെ അങ്ങ് പോയ്കോളാം… ഇവിടെ ഇപ്പോൾ ആളും പേരും ഒക്കെ ഉണ്ടല്ലോ ”
അവർ അർഥം വെച്ചു സംസാരിക്കുന്നത് കല്ലുവിന് പക്ഷെ മനസിലായില്ല.
രാജി കൊടുത്ത കട്ടൻ ചായയും മേടിച്ചു കൊണ്ട് കണ്ണൻ തിണ്ണയിലേക്ക് ഇറങ്ങി പോയി.
അവൻ ആണെകിൽ അവര് പറയുന്നത് ഒന്നും മൈൻഡ് ചെയ്യാനേ പോയില്ല.
കല്ലു ആണെങ്കിൽ ആ സമയത്തു കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു നെറുകയിൽ സിന്ദൂരം ചാർത്തുക ആണ്..
ആകെ മനസിന് ഒരു വല്ലാത്ത ഉന്മേഷം പോലെ അവൾക്ക് തോന്നി.
കണ്ണൻ അണിയിച്ച താലിമാല അവൾ കൈയിൽ എടുത്തു..
എന്നിട്ട് ആ താലിയിലേക്ക് തന്റെ അധരം ചേർത്ത്.
തോർത്തെടുത്തു മുടി ഒന്നുടെ തോർത്തി ചുറ്റി കെട്ടി വെച്ചു കൊണ്ട് അവൾ വെളിയിലേക്ക് ഇറങ്ങി വന്നു.
രാജിയുടെ കുഞ്ഞിനെ എടുത്തു കൊണ്ട് കണ്ണൻ നടക്കുന്നുണ്ട്.
അവളെ കണ്ടതും അവൻ ഒന്നു പുഞ്ചിരി തൂകി..
ഈ സമയത്തു ഗീതയും മക്കളും കൂടെ ഒരുങ്ങി വരുന്നത്.
“ചിറ്റ പോവണോ ”
കല്ലു ചോദിച്ചു.
“ആഹ്… ഞങ്ങൾ പോയേക്കുവാ “അവർ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞിട്ട് മുറ്റത്തേക്ക് ഇറങ്ങി.
ശ്രീക്കുട്ടിയും രാജിയു പിറകെ വന്നു എങ്കിലും അവർ മുന്നോട്ട് നടന്നിരുന്നു.
രാജി യുടെ കൈലേക്ക് കുഞ്ഞിനെ കൊടുത്തിട്ട് കണ്ണൻ പത്രം എടുത്തു മറിച്ചു നോക്കി കൊണ്ട് ഇരുന്നു.
കല്ലു ആണെങ്കിൽ ഈ സമയത്തു മുറ്റം അടിച്ചു വാരുവാൻ ചൂല് തപ്പി നടക്കുക ആണ്.
“എന്താ തിരയുന്നത് ”
“ശ്രീക്കുട്ടി…. ചൂല് എവിടെ ആണ് ”
ഞാൻ മുറ്റം അടിച്ചോളാം കേറി പൊയ്ക്കോ… ശ്രീക്കുട്ടി തൊഴുത്തിന്റെ പിറകിലേക്ക് പോയി ഒരു ചൂലുമായി വന്നു.
“ഞാൻ… ഞാൻ അടിക്കാം ”
“സാരമില്ല….. ഞാൻ അടിച്ചു വാരി ക്കോളം….അടുക്കളയിലേക്ക് ചെല്ല് കേട്ടോ ”
“ഹ്മ്മ്… ശരി ”
അവൾ തിരികെ വീടിന്റെ ഉള്ളിലേക്ക് കയറി പോയി.
രാജി ആണെങ്കിൽ ഇഡലി ഉണ്ടാക്കുക ആണ്..
കല്ലു ചെന്നപ്പോൾ അവൾ സാമ്പാറിന് ഉള്ള കഷ്ണം എല്ലാം എടുത്തു വെള്ളത്തിൽ ഇട്ടു വെച്ചിട്ടുണ്ട്.
“ആഹ് ചേച്ചി… ഞാൻ ഇത് എല്ലാം അരിഞ്ഞു തരാമേ “അവൾ കത്തി എടുത്തു നുറുക്കുവാൻ തുടങ്ങി.
രാജി അവളോട് ഓരോരോ വിശേഷങ്ങളൊക്കെ ചോദിച്ചറിയുന്നുണ്ട്….
അവൾ പഠിച്ച സ്കൂളും കോളേജും, പിന്നെ അച്ഛമ്മയുടെ വീട്ടുകാരെ കുറിച്ചും, ഉഷയുടെ കാര്യങ്ങളും ഒക്കെ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്..
ഈ സമയത്താണ് സുമേഷിന്റെ അമ്മ ഉറക്കമൊക്കെ കഴിഞ്ഞ് എഴുന്നേറ്റ് വരുന്നത്…
” രാജി ഇങ്ങനെ ഇവിടെ നിന്നാൽ മതിയോ വീട്ടിൽ പോകണ്ടേ… നീ സുമേഷിനെ വിളിച്ചോ…അവൻ എപ്പോൾ വരും”
” കണ്ണൻ ചെന്ന് കഴിയുമ്പോൾ സുമേഷേട്ടൻ തിരിച്ചുപോരും…. ”
“ഹ്മ്മ് ”
രാജി അവർക്ക് കുടിക്കുവാൻ ആയുള്ള കട്ടൻചായ ചൂടാക്കാൻ അടുപ്പത്ത് വച്ചു….
” കാളിന്ദി…… ” കണ്ണന്റെ വിളി കേട്ടതും അവൾ തിരിഞ്ഞു നോക്കി..
“എന്തോ ”
“താൻ ഹോസ്പിറ്റലിൽ വരുന്നുണ്ടെങ്കിൽ വേഗം റെഡി ആവൂ… ”
“ശരി ”
“കാളിന്ദി അച്ചനെ കാണാൻ പോകുന്നുണ്ടോ ”
“ഉവ്വ് ചേച്ചി…. ചേച്ചി വരുന്നോ ”
“ഞാൻ ഇപ്പോൾ ഇല്ല….നിങ്ങൾ രണ്ടാളും കൂടെ ചെല്ല് ”
അവൾ അപ്പോളേക്കും പരിപ്പ് എടുത്തു കുക്കറിൽ വെച്ചു.
കാളിന്ദി കഷണങ്ങൾ എല്ലാം മുറിച്ചതിനുശേഷം ബാക്കി വന്നവ
എടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചു.
” എന്നാൽ പോയി റെഡി ആയിക്കോ… അപ്പോഴേക്കും ഞാൻ സാമ്പാർ വയ്ക്കാം, നിങ്ങൾക്ക് കാപ്പി കുടിച്ചിട്ട് പോവുകയും ചെയ്യാം” രാജി പറഞ്ഞു..
“ശരി ചേച്ചി…” കാളിന്ദി തന്റെ മുറിയിലേക്ക് ഒരുങ്ങാനായി പോയി..
അവൾ ചെന്നപ്പോൾ കണ്ണൻ കുളി ഒക്കെ കഴിഞ്ഞു വന്നു ഷർട്ട് മാറി ഇടുക ആണ്..
അവൾ തന്റെ തലമുടി അഴിച്ചു തോർത്തിയിട്ട് ചീപ്പെടുത്തു ചീകി ഇട്ടു.
അലമാര തുറന്നു ഒരു ചുരിദാർ എടുത്തു കൊണ്ട് അവൾ നിന്നു..
കണ്ണൻ ഇറങ്ങി പോയ ശേഷം ഡ്രസ്സ് മാറുവാൻ ആയിരുന്നു.
അത് മനസിലാക്കിയ കണ്ണൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി പോയി.
ഇളം പച്ച നിറം ഉള്ള ഒരു ചുരിദാർ ആയിരുന്നു അവൾ അണിഞ്ഞത്.
അഞ്ചു മിനിറ്റ് കൊണ്ട് അവൾ റെഡി ആയി ഇറങ്ങി വന്നു.
വൈകാതെ തന്നെ രണ്ട് പേരും ഭക്ഷണം കഴിച്ചിട്ട് അച്ഛനെ കാണുവാനായി പുറപ്പെട്ടു.
ബൈക്കിൽ കയറി വലിയ പരിചയം ഇല്ലാത്തത് കൊണ്ട് കല്ലു അവന്റെ തോളിൽ അമർത്തി പിടിച്ചു ആണ് ഇരിക്കുന്നത്.
അവൾക്ക് പേടി ഉണ്ടന്ന് തോന്നിയത് കൊണ്ട് കണ്ണൻ വളരെ സൂക്ഷിച്ചു ആണ് വണ്ടി ഓടിക്കുന്നത്…
അങ്ങനെ രണ്ടാളും ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഉണ്ട് ഗീത ചിറ്റയും മക്കളും കൂടെ അമ്മയുടെ അടുത്ത ഇരിക്കുന്നു.
കണ്ണന് കാര്യങൾ ഒക്കെ ഏകദേശം മനസിലായി.. ശരിക്കും അമ്മയോട് കെട്ടുകഥകൾ പറഞ്ഞു കൊടുത്തു കാണും എന്ന് ഉറപ്പ് ആണ്… അമ്മയുടെ മുഖത്ത് നിന്നും അത് ശരിക്കും വ്യക്തം ആകുന്നുണ്ട് അവനു.
“അമ്മേ….. അച്ഛനെ കേറി കണ്ടോ ”
കാളിന്ദി ശോഭയുടെ അരികത്തേക്ക് ചെന്നു.
“ഇന്ന് കണ്ടില്ല മോളെ… ഇന്നലെ രാത്രിയിൽ അവർ വിളിച്ചു കാണിച്ചിരുന്നു.. ”
“അമ്മ എന്തെങ്കിലും കഴിച്ചോ ”
കാളിന്ദി വീണ്ടും ചോദിച്ചു.
“ഹാ ഇത് എന്തൊരു ചോദ്യം ആണ് കൊച്ചേ.. സ്വന്തം കെട്ടിയോൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറഞ്ഞു അകത്തു കിടക്കുമ്പോൾ ആർക്കെങ്കിലും ഒരു വറ്റെങ്കിലും ഇറങ്ങുമോ ”
ഗീത മൂക്കത്തു വിരൽ വെച്ചു.
കണ്ണന് നല്ല ദേഷ്യം വരുന്നുണ്ട് എങ്കിലും അവൻ ഒന്നും മിണ്ടാതെ നിൽക്കുക ആണ്… കാരണം ഇവിടെ വെച്ച് എന്തെങ്കിലും താൻ പറഞ്ഞു പോയാൽ പിന്നെ അത് മതി…. അമ്മ പോലും ചിലപ്പോൾ ഒരുപക്ഷെ……
“സോറി അമ്മേ… ഞാൻ അത് ഓർത്തില്ല… ”
“അത് ഒന്നും സാരമില്ല മോളെ….”
ശോഭ യുടെ വാക്കുകൾ കേട്ടപ്പോൾ കല്ലുവിന് അല്പം സമാധാനം ആയിരുന്നു…
“എന്നാൽ ഞങ്ങൾ ഇറങ്ങുവാ ചേച്ചി… പോയിട്ട് അടുത്ത ദിവസം വരാം…. ”
“ആഹ്.. എന്നാൽ നി ചെല്ല്….”
ശോഭ വേഗം തന്നെ അനുജത്തിയെ യാത്ര ആക്കി.
തൊട്ട് പിന്നാലെ സുമേഷും വീട്ടിലേക്ക് പോയി..
കല്ലു വന്നു അമ്മയുടെ അടുത്ത ഇരുന്നു.
“അമ്മേ……”
“എന്താ മോളെ ”
“അമ്മ വിഷമിക്കണ്ട… നമ്മുടെ അച്ഛന് ഒരു കുഴപ്പവും വരില്ല കേട്ടോ. എല്ലാവരും പ്രാർത്ഥിക്കുന്നില്ലേ അമ്മേ…”
അവൾ ശോഭയുടെ കൈയിൽ തഴുകി കൊണ്ട് പറഞ്ഞു.
“ആഹ്…. എന്നാലും പാവം അച്ഛൻ ഇതേ വരെ ഒരു ആശുപത്രിയിൽ പോലും കയറിയിട്ടില്ല മോളെ…. ഒരു പനി പോലും വന്ന ആളല്ല….. അതാണ് അമ്മക്ക് സങ്കടം ”
ശോഭയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“അമ്മേ
… കരയല്ലേ അമ്മേ…..”
കല്ലു അവരുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവരെ ആശ്വസിപ്പിക്കുക ആണ്…
“അമ്മയ്ക്ക് ഇത് എന്തിന്റെ കേട് ആണ്… അച്ഛന് കുഴപ്പം ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞില്ലേ… ചുമ്മാ ഇരുന്ന് കരയുവാ…. അവളുടെ ഓരോ സംശയങ്ങളും..നിനക്ക് ഒന്ന് മിണ്ടാതെ ഇരുന്നൂടെ… വെറുതെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാനായിട്ട് ഓരോ വയ്യാ വേലി ….”കണ്ണൻ കല്ലുവിന്റെ നേർക്ക് പറഞ്ഞപ്പോൾ അവള് ശരിക്കും പേടിച്ചു പോയിരിന്നു…
അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു.
“നി മിണ്ടാതെ ഇരിക്ക്…. വെറുതെ കൊച്ചിനെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെ…..”
ശോഭ മകന്റെ നേർക്ക് തിരിഞ്ഞു കണ്ണുരുട്ടി..
കുറച്ചു കഴിഞ്ഞു കല്ലു അമ്മയെ നിർബന്ധിച്ചു കാന്റീനിലേക്ക് കൊണ്ട് പോയി…അവർക്ക് കാലത്തെ കഴിക്കാനായി ദോശയും ചമ്മന്തിയും ഒക്കെ മേടിച്ചു കൊടുത്തു.
അവർ മനസില്ല മനസോടെ ഒരെണ്ണം കഴിച്ചു…
കല്ലുവിന്റെ ഓരോ പ്രവർത്തികളും നോക്കി നിൽക്കുക ആണ് കണ്ണൻ..
അമ്മ ഭക്ഷണം കഴിച്ചപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണാമായിരുന്നു…..
എന്നാൽ കണ്ണൻ ദേഷ്യപ്പെട്ടത് കൊണ്ട് അവൾ അവനെ നോക്കാൻപോലും കൂട്ടാക്കി ഇല്ലായിരുന്നു..
ഏകദേശം ഉച്ച യോടെ രാജനെ മുറിയിലേക്ക് കൊണ്ട് വന്നു.
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ലെന്നും വേദന കുറവ് ഉണ്ടെന്നും അച്ഛൻ പറഞ്ഞപ്പോൾ ആണ് എല്ലാവർക്കും സമാധാനം ആയതു.
രാജിയും ശ്രീകുട്ടിയും ഒക്കെ ഉച്ചക്ക് ഹോസ്പിറ്റലിൽ എത്തിയിരുന്നു.
അവർക്കും അച്ഛനെ കണ്ടപ്പോൾ ആശ്വാസം ആയിരുന്നു.
അന്നും ശോഭ ആണ് ഹോസ്പിറ്റലിൽ നിന്നത്.
കണ്ണൻ ഒരുപാട് തവണ അമ്മയോട് പറഞ്ഞു താനും കൂടി നിൽക്കാം എന്ന്… പക്ഷെ ശോഭയും രാജനും കൂടി മകനെ പറഞ്ഞു വിട്ടു.
വൈകുന്നേരം 5മണി കഴിഞ്ഞു അവർ എല്ലാവരും ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ.
കണ്ണൻ എല്ലാവരെയും കൊണ്ട് പോയി ചായയും പഴം പൊരിയുമൊക്ക മേടിച്ചു കൊടുത്തു.
കല്ലുവും കണ്ണനും തിരികെ ബൈക്കിലാണ് പോന്നത്…
ശ്രീകുട്ടിയും രാജിയും സുമേഷിന്റെ ഒപ്പവും.
തിരികെ വിട്ടിൽ എത്തിയപ്പോൾ 7മണി ആയി..
സുമേഷിന്റെ അമ്മ അവരെ കാത്ത് ഉമ്മറത്തു ഇരിപ്പുണ്ട്.
“എന്റെ രാജി ഇത്രയും താമസിക്കും എങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ…. എത്ര നേരം ആയി എല്ലാംകൂടി പോയിട്ട് ”
“അച്ഛനെ ഉച്ച ആയി അമ്മേ റൂമിലേക്ക് മാറ്റിയപ്പോൾ…അതാണ് താമസിച്ചത് ”
“Hm…. നി ഈ കുഞ്ഞിനേം കൊണ്ട് അതിലേം ഇതിലേ ഒക്കെ നടന്നിട്ട് ഇനി ഇതിനു അസുഖം ഒന്നും പിടിപ്പിക്കരുത് കേട്ടോ..”
അതിന് മറുപടി ആയി അവൾ ഒന്നും പറഞ്ഞില്ല..
ശ്രീകുട്ടി ആണെങ്കിൽ കല്ലുവിനേം വിളിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി.
. കല്ലു ആണെങ്കിൽ അപ്പോൾ ശ്രീക്കുട്ടി യുടെ ഫോൺ മേടിച്ചു അച്ഛമ്മയേ വിളിച്ചു.
കാലത്തെ ഹോസ്പിറ്റലിൽ വെച്ചു അവർ കണ്ണന്റെ നമ്പറിൽ വിളിച്ചു. അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു…
“ഹെലോ അച്ഛമ്മേ ”
അവൾ ഫോൺ എടുത്തു കാതോട് ചേർത്ത്
“ആഹ് മോളെ… ഞാനും ഉഷയും ഒക്കെ ഇവിടെ ആശുപത്രിയിൽ ഉണ്ട്… വിട്ടിൽ ചെന്നിട്ട് വിളിക്കാം… ഞങ്ങൾ ശോഭയോട് ഒക്കെ സംസാരിക്കുക ആയിരുന്നു..”
“ആണോ… ശരി അച്ഛമ്മേ… പിന്നെ വിളിക്കാം ”
അവൾ ഫോൺ കട്ട് ചെയ്തു ശ്രീകുട്ടിക്ക് കൊടുത്തു.
തിരികെ അവൾ റൂമിൽ എത്തിയപ്പോൾ കണ്ണൻ ആരെയോ ഫോൺ ചെയുക ആണ്.
കാലത്തെ അമ്മയുടെ മുൻപിൽ വെച്ച് വഴക്ക് പറഞ്ഞപ്പോൾ മുതൽ പെണ്ണിന്റെ മുഖം കടന്നൽ
കുത്തിയത് പോലെ ആണ്…. തന്നോട് മാത്രമേ ഒള്ളൂ ദേഷ്യം….. വേറെ എല്ലാവരോടും മിണ്ടാൻ നൂറു നാവ് ആണ്….
കണ്ണൻ ഫോൺ വെച്ചിട്ട് അവളെ തിരിഞ്ഞു നോക്കി.
അവൾ കുളിച്ചു മാറാൻ ഉള്ള ഡ്രെസ് എടുത്തു കൊണ്ട് കുളി മുറിയിലേക്ക് പോയി.
ഓഹോ… ഭയങ്കര ജാഡ ആണല്ലോ പെണ്ണെ നിനക്ക്… അവൻ മനസ്സിൽ ഓർത്തു..
സുമേഷും അമ്മയും കൂടി അപ്പോൾ പോകാനായി ഇറങ്ങുക ആയിരുന്നു.
“നാളെ പോകാം അളിയാ…”
“ഓഹ് വേണ്ട കണ്ണാ… പോയേക്കാം..എത്ര ദിവസം ആയി വന്നിട്ട്…”
വൈകാതെ അവർ യാത്ര പറഞ്ഞു പോയി.
അതിനു ശേഷം ആണ് കല്ലു കുളിക്കാനായി പോയതു..
രാജിയും ശ്രീകുട്ടിയും കൂടി അകത്തു ആണ്.
കുളി മുറിയിലേക്ക് നടന്നു പോയ കല്ലു ഇടയ്ക്കു ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ട്..
കണ്ണൻ ഇതെല്ലാം കണ്ടു തിണ്ണയിലെ കസേരയിൽ ഇരിക്കുക ആണ്..
പേടി തൊണ്ടി ആണെങ്കിലും ജാടയ്ക്ക് ഒരു കുറവും ഇല്ലാലോ…..
അവൻ ഊറി ചിരിച്ചു..
തുടരും