Sports

മുഹമ്മദ് ഷമിയേപ്പോലെ ഒരാള്‍ക്ക് അത് ഒട്ടും ചേരുന്നില്ല: പാക്കിസ്താന്‍ ക്രിക്കറ്ററുടെ വിമര്‍ശനം /It doesn’t suit someone like Mohammad Shami at all: Pakistan cricketer’s criticism

എന്തിന്റെ പേരിലാണെങ്കിലും ടീമിലേക്ക് ഒരാളെ തിരഞ്ഞെടുത്തത് ബന്ധുവായതിന്റെ പേരിലാണെന്നൊക്കെ പറയുന്നത് ഒട്ടും ആശാസ്യമല്ലെന്ന വിമര്‍ശനവുമായി പാക്ക് മുന്‍ താരം സല്‍മാന്‍ ബട്ട്. മുഹമ്മദ് ഷമിയേപ്പോലെ ഒരാള്‍ക്ക് അത് ഒട്ടും ചേരുന്നില്ല. അദ്ദേഹം നല്ലൊരു ബോളറാണ്, ഇന്‍സമാം നല്ലൊരു ക്യാപ്റ്റനായിരുന്നതു പോലെ തന്നെയെന്നാണ് ബട്ട് പറയുന്നത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാക്കിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം സല്‍മാന്‍ ബട്ട് പ്രതികരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ മുന്‍ താരവും ചീഫ് സിലക്ടറുമായിരുന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ കാലത്ത് ബന്ധുവായ ഇമാം ഉള്‍ ഹഖിന് ടീമില്‍ അവസരം നല്‍കിയതുമായി ബന്ധപ്പെട്ടാകാം ഷമിയുടെ പരോക്ഷ പരാമര്‍ശമെന്നും സല്‍മാന്‍ ബട്ട് നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ ബൗളര്‍മാര്‍ ട്വന്റി20 ലോകകപ്പിനിടെ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഇന്‍സമാമിന്റെ ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ്, ഇന്ത്യയെ വിമര്‍ശിക്കുന്നതിനു പകരം പാക്കിസ്ഥാന്‍ ടീം അധികൃതര്‍ അവരുടെ ടീം സിലക്ഷനില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ഷമി പരിഹസിച്ചത്. ”എന്തുകൊണ്ടാണ് മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് ആളുകള്‍ ഇത്രയേറെ പ്രാധാന്യം നല്‍കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. നിങ്ങളുടെ ടീം തിരഞ്ഞെടുപ്പ് കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ. കഴിവുള്ള ആളുകള്‍ അവിടെയുണ്ട്. അവരെ ഉള്‍പ്പെടുത്തി നല്ല ടീം രൂപപ്പെടുത്തിയാല്‍ മികച്ച പ്രകടനം ഉറപ്പാക്കാം.

വ്യക്തിപരമായ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പെങ്കില്‍, അതിനെ ഒരു കുടുംബ ടീമാക്കി മാറ്റൂ എന്നാണ് യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുമായുള്ള അഭിമുഖത്തില്‍ ഷമി പറഞ്ഞത്. ഷമി ഇന്‍സമാമിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും, ലക്ഷ്യമിട്ടത് അദ്ദേഹത്തെ തന്നെയാണെന്ന് യുട്യൂബ് വിഡിയോയില്‍ സല്‍മാന്‍ ബട്ട് ആരോപിച്ചു.

”വ്യക്തിബന്ധത്തിന്റെയും സൗഹൃദത്തിന്റെയും പേരില്‍ പാക്കിസ്ഥാന്‍ ടീം തിരഞ്ഞെടുപ്പ് നടത്തരുതെന്ന മുഹമ്മദ് ഷമിയുടെ പ്രസ്താവന ഇന്‍സമാം ഉള്‍ ഹഖിനെ ഉദ്ദേശിച്ചുള്ളതാണ്. വ്യക്തിബന്ധങ്ങളാണ് ടീം തിരഞ്ഞെടുപ്പിന് ആധാരമെന്ന ഷമിയുടെ പ്രസ്താവനയുടെ ഉന്നം ഇന്‍സമാമാണെന്നു വ്യക്തം. ആ ആരോപണം തീര്‍ത്തും തെറ്റാണ്. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ഇമാം ദേശീയ ടീമിലെത്തിയത്. പ്രകടനം മോശമായപ്പോഴെല്ലാം അദ്ദേഹത്തെ ഒഴിവാക്കിയിട്ടുമുണ്ട്. ഷമിയുടെ പ്രസ്താവന തീര്‍ത്തും മോശമായിപ്പോയി. അത് ഒഴിവാക്കേണ്ടതായിരുന്നു’ – സല്‍മാന്‍ ബട്ട് പറഞ്ഞു.

”ലോകകപ്പിനിടെ ഒരു വിവാദം ഉടലെടുത്തിരുന്നു എന്നത് വാസ്തവമാണ്. അതും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഒട്ടേറെ ആളുകള്‍ പ്രസ്താവനകള്‍ നടത്താറുണ്ട്. ഇന്‍സമാമും എന്തോ പറഞ്ഞു. ഇക്കാര്യത്തില്‍ രോഹിത് ശര്‍മ വിശദീകരണം നല്‍കിയതോടെ അത് തീര്‍ന്നതാണ്. എന്തിന്റെ പേരിലാണെങ്കിലും ടീമിലേക്ക് ഒരാളെ തിരഞ്ഞെടുത്തത് ബന്ധുവായതിന്റെ പേരിലാണെന്നൊക്കെ പറയുന്നത് ഒട്ടും ആശാസ്യമല്ല. മുഹമ്മദ് ഷമിയേപ്പോലെ ഒരാള്‍ക്ക അത് ഒട്ടും ചേരുന്നില്ല. അദ്ദേഹം നല്ലൊരു ബോളറാണ്, ഇന്‍സമാം നല്ലൊരു ക്യാപ്റ്റനായിരുന്നതുപോലെ തന്നെയെന്നും ബട്ട് പറയുന്നു.

 

CONTENT HIGHLIGHTS;It doesn’t suit someone like Mohammad Shami at all: Pakistan cricketer’s criticism