Agriculture

കേരളത്തിന്റെ അടുക്കളത്തോട്ടത്തിലെ സ്ഥിര സാന്നിധ്യം; വാഴക്കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നറിയാമോ ? banana-cultivation

കേരളീയരെ സംബന്ധിച്ചെടുത്തോളം വാഴകളോടുള്ള ബന്ധം പറഞ്ഞു അറിയിക്കാൻ കഴിയില്ല. വാഴയില്ലാത്ത പറമ്പുകൾ നമ്മുക്ക് ചുറ്റും കുറവായിരിക്കും. കൂടുതല്‍ ജനപ്രിയം നേന്ത്രനാണ്. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ നേന്ത്രപ്പഴം ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഉത്തമമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊട്ടാസ്യം, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, സ്റ്ററാര്‍ച്ച്, ഫൈബര്‍, കാര്‍ബോപൈസ്രേറ്റ് എന്നിവയാണ് വാഴയില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട് ഘടകങ്ങള്‍.

വലിയ ഗ്രോബാഗുകളില്‍ നട്ടാല്‍ വാഴ നന്നായി വളരാറുണ്ട്. ഇത്തരത്തില്‍ കൃഷി ചെയ്തു നല്ല വലിപ്പമുള്ള കുല ലഭിച്ച കര്‍ഷകരുണ്ട്. സാധാരണ പോലെ ഗ്രോ ബാഗ് ഒരുക്കിയാല്‍ മതി, പക്ഷെ ഗ്രോ ബാഗും ചാക്കും വലുതായിരിക്കണം. പക്ഷെ ഗ്രോബാഗിലെ വാഴക്കൃഷി അത്ര വിജയകരമല്ല.

എന്തായാലും വാഴക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

– വാഴകൃഷിക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.

– പ്രളയം, കൊടുങ്കാറ്റ്, വരൾച്ച തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് മുൻകരുതൽ എടുത്തുകൊണ്ടു മാത്രമേ ഇനി കൃഷി ചെയ്യാനാവൂ. അതിനാൽ അതിവേഗം വെള്ളക്കെട്ടുണ്ടാകുന്ന പറമ്പുകൾ ഒഴിവാക്കുക, കൂനകളെടുത്തു വാഴ നടുക എന്നിവയൊക്കെ ചെയ്യാം.

– കീടാക്രമണമാണ് മറ്റൊരു വെല്ലുവിളി. വാഴക്കൃഷി നേരിടുന്ന രോഗങ്ങളായ പിണ്ടിചീയൽ, കുഴിപ്പുള്ളി, എന്നിവയ്ക്കുള്ള പ്രതിരോധ നടപടി എടുക്കണം. സ്ക്ലിറോഷ്യം റോൾഫസി എന്ന കുമിൾമൂലമുണ്ടാകുന്ന പിണ്ടിചീയൽ ബാധിച്ച വാഴയുടെ പിണ്ടി ചീഞ്ഞ് ഒടിയുന്നു. പിറ്റിംഗ് ഡിസീസ് അല്ലെങ്കിൽ കുഴിപ്പുള്ളിരോഗം ബാധിച്ചാല്‍ മൂപ്പെത്തിയ കായ്കളിൽ കുഴിഞ്ഞ പുള്ളികളുണ്ടാവുകയും കാഴ്ചഭംഗി നഷ്ടപ്പെട്ട കായകൾ വിറ്റഴിക്കാൻ സാധിക്കാതെ വരികയും ചെയ്യും. ഫ്യൂസേറിയം വാട്ടമാണ് വാഴയിൽ കണ്ടുവരുന്ന മറ്റൊരു രോഗം.

content highlight: banana-cultivation